നടി തൃഷയ്‌ക്കെതിരെ അശ്ലീല പാരമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍. ഇത്തരം പ്രതികരണങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിസാരവത്കരിക്കുന്നതാണെന്നും സംഭവത്തെ അപലപിക്കുന്നതായും കമ്മീഷന്‍ എക്‌സില്‍ കുറിച്ചു.
സെക്ഷന്‍ 509 ബി ചുമത്തി നിയമനടപടി സ്വീകരിക്കാന്‍ഡിജിപിയോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ വ്യക്തമാക്കി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്‍സൂര്‍ അലിഖാന്റെ വിവാദ പരാമര്‍ശം.
വീഡിയോ വിവാദമായതോടെ പ്രതികരണവുമായി നടി തൃഷ തന്നെ രംഗത്തെത്തി. മന്‍സൂറിന്റേത് നീചവും വെറുപ്പുളവാക്കുന്നതുമായ പരാമര്‍ശമാണ്. ഇത്തരം മനസ്ഥിതിയുള്ള ഒരാളുമായി ഇനി അഭിനയിക്കില്ലെന്നും തൃഷ എക്‌സില്‍ കുറിച്ചു.
തൃഷയ്‌ക്ക് പിന്തുണയുമായി ലിയോ സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജും രംഗത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുശ്ബു സുന്ദര്‍ രംഗത്തുവന്നിരുന്നു. വിഷയത്തില്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്ന് അന്നുതന്നെ ഖുശ്ബു ഉറപ്പ് നല്‍കിയിരുന്നു.