സിനിമ

അവിശ്വാസിയായിരുന്ന അച്ഛന്‍ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ല; മകന്‍ ഷോബി തിലകന്‍

അഭിനയവും ഡബ്ബിംഗുമൊക്കെയായി വളരെ തിരക്കുള്ള താരമാണ് തിലകന്റെ മകന്‍ ഷോബി തിലകന്‍. ഇപ്പോഴിതാ അവിശ്വാസിയായിരുന്ന അച്ഛന്‍ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ലെന്ന് ഷോബി പറയുന്നു. അന്ധവിശ്വാസത്തെ മരിക്കും വരെ എതിര്‍ത്തിരുന്ന അച്ഛന്‍ തങ്ങളുടെ വിശ്വാസത്തെ ഒരിക്കലും എതിര്‍ത്തിരുന്നില്ല എന്നാണ് ഷോബി തിലകന്‍ പറയുന്നത്.


ഓച്ചിറയില്‍ ഭജനയ്‌ക്കായി എത്തിയപ്പോഴാണ് ഷോബി തിലകന്റെ പ്രതികരണം. ഭാര്യ ശ്രീലേഖ, മകന്‍ ദേവനന്ദ്, ഭാര്യയുടെ അമ്മ തങ്കമണിയമ്മ എന്നിവരാണ് ദേവസ്വം ബോര്‍ഡിന്റെ മഠത്തില്‍ ഭജനമിരിക്കുന്നത്. കുടുംബത്തോടൊപ്പം പന്ത്രണ്ടു ദിവസവും ഭജനം പാര്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തിരക്കുമൂലം അതിനു കഴിയാറില്ലെന്നും ഷോബി വ്യക്തമാക്കി.

ഇത്തവണ പരമാവധി ദിവസം പരബ്രഹ്‌മത്തിന്റെ മുന്നില്‍ ഭജനമിരിക്കണമെന്ന ആഗ്രഹമുള്ളതിനാല്‍ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിന്റെ ഡബ്ബിങ് ഓച്ചിറയിലുള്ള സ്റ്റുഡിയോയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുവായൂര്‍, മൂകാംബിക, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും തുടര്‍ച്ചയായി പോകാറുണ്ടെന്നും ഷോബി പറഞ്ഞു.

  • സിനിമയില്‍ തുല്യവേതനം നടപ്പില്ല, സ്ത്രീ സംവരണം അപ്രായോഗികം: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
  • യുകെ ജയില്‍പുള്ളികളെ എസ്‌തോണിയയിലെ വാടക ജയിലുകളിലേയ്ക്ക് അയയ്ക്കാന്‍ നീക്കം
  • ജയസൂര്യയ്‌ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം,സ്ത്രീകളും വിളിക്കുന്നുണ്ട്- നടി
  • കേട്ടിട്ടുള്ള കഥകള്‍ എല്ലാം പേടിപ്പിക്കുന്നതാണ് - നടി സുമലത
  • ആറ് വര്‍ഷത്തെ പ്രണയത്തിനിടെ 'മുടിയന്‍' വിവാഹിതനായി
  • ജയസൂര്യ അടുത്ത സുഹൃത്ത്; ആരോപണം വന്ന ശേഷം സംസാരിച്ചില്ല-നൈല ഉഷ
  • പരാതിക്കാരിയെ അറിയില്ല; കണ്ടിട്ടൊ മിണ്ടിയിട്ടൊയില്ലെന്നു നിവിന്‍പോളി
  • നടന്‍ അലന്‍സിയര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു
  • ചലച്ചിത്ര അക്കാദമായി ചെയര്‍മാനായി പ്രേം കുമാര്‍: ഉത്തരവിറക്കി സര്‍ക്കാര്‍
  • ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, ഡ്രഗ് പാര്‍ട്ടി വിവാദത്തില്‍ ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയെന്ന് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions