നാട്ടുവാര്‍ത്തകള്‍

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ് ഐ കാരുടെ ക്രൂരമര്‍ദ്ദനം


നവകേരളാ സദസ് കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പഴയങ്ങാടിയില്‍ കരിങ്കൊടിയും പ്രതിഷേധവും. നവകേരള സദസിന് ഒരു കിലോമീറ്റര്‍ ദൂരെവച്ചാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇതേ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ആക്രമിക്കപ്പെട്ട പ്രവര്‍ത്തകര്‍ ഓടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. വനിതാ നേതാക്കള്‍ക്കടക്കം മര്‍ദനമേറ്റതായി പറയുന്നു. മുഖ്യമന്ത്രി വരുന്നതിന് മുമ്പ് 13 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സി പി എം പ്രവര്‍ത്തകര്‍ ആരോപണം അഴിച്ചുവിട്ടു. പഴയങ്ങാടി സ്റ്റേഷനിലേക്ക് സി പി എം പ്രവര്‍ത്തകര്‍ തള്ളിക്കയറിയുകയും ചെയ്തു. പൊലീസിന്റെ വീഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ കാരണമെന്ന് സി പി എം പ്രവര്‍ത്തകര്‍ ആരോപിച്ചു.

 • ടോണി സക്കറിയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; പൊതുദര്‍ശനം ഡിസംബര്‍ 5ന്
 • പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ പാലക്കാട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
 • കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 21 മണിക്കൂറുകള്‍...
 • പ്രാര്‍ത്ഥനകള്‍ ഫലിച്ചു; അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തി
 • ശബരിമലയുടെ കവാടം: ടെര്‍മിനല്‍ സ്റ്റേഷന്‍ പദവിക്കരികെ കോട്ടയം റെയില്‍വേ സ്റ്റേഷന്‍
 • ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം കഠിന തടവും പിഴയും
 • 16 വയസുകാരിയെ പീഡിപ്പിച്ച കേസ്; പാലക്കാട് പോക്സോ കേസില്‍ സിപിഎം നേതാവ് പിടിയില്‍ |
 • അവധിക്കാലം എത്തിയതോടെ യാത്രാ നിരക്ക് മൂന്നിരട്ടി ഉയര്‍ത്തി പകല്‍ക്കൊള്ള
 • കുസാറ്റില്‍ ടെക് ഫെസ്റ്റ് ദുരന്തമായി നാല് മരണം; 50 പേര്‍ക്ക് പരിക്ക്
 • 63 ലക്ഷം തട്ടിയെടുത്തു; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions