യു.കെ.വാര്‍ത്തകള്‍

വിദേശ പൗരന്‍മാര്‍ വിസാ കാലാവധി നീട്ടുന്നത് വര്‍ദ്ധിച്ചു; ബ്രിട്ടന് തലവേദനയായി നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡിലേയ്ക്ക്

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ ഒരു വശത്തു ശ്രമിക്കുമ്പോഴും അതിനു ഫലം ഉണ്ടാവുന്നില്ല. ബ്രക്‌സിറ്റ് നടപ്പായതോടെ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലാതായി. വിദേശ പൗരന്‍മാരെ പല മേഖലകള്‍ക്കും ആവശ്യമുണ്ടെന്നത് തന്നെയാണ് ഇതിന് കാരണം. ഇതോടെ വിദേശ പൗരന്‍മാര്‍ വിസാ കാലാവധി നീട്ടുന്നത് വര്‍ദ്ധിച്ചു. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന ഗവണ്‍മെന്റിന് ഇതിന് സാധിക്കുന്നില്ലെന്നത് രാഷ്ട്രീയ ആയുധമായി മാറിയാല്‍ സുനാക് സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവരും. .


ഈയാഴ്ച പുതിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. പുതിയ കണക്കുകള്‍ പ്രകാരം നെറ്റ് മൈഗ്രേഷന്‍ 700,000 എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രധാനമന്ത്രി സുനാകിന് എതിരായ സ്വന്തം പാര്‍ട്ടിയിലെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടും. പ്രത്യേകിച്ച് ടോറി പാര്‍ട്ടിയിലെ വലത് പക്ഷക്കാരാണ് അക്രമം കടുപ്പിക്കുക.


ഔദ്യോഗിക നെറ്റ് മൈഗ്രേഷന്‍ നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് കുറിയ്ക്കുമെന്നാണ് പ്രവചനം. 2022-ലെ 606,000 എന്ന കണക്കുകളെ മറികടന്ന് ഈ വര്‍ഷം ജൂണ്‍ വരെയുള്ള നെറ്റ് മൈഗ്രേഷന്‍ 700,000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രധാനമന്ത്രിയ്ക്ക് തിരിച്ചടിയാകുന്ന വാര്‍ത്തയാണ്. പ്രത്യേകിച്ച് നിയമപരമായ കുടിയേറ്റത്തിന് എതിരെ കര്‍ശന നിലപാട് സ്വീകരിച്ച സുവെല്ലാ ബ്രാവര്‍മാനെ ഹോം സെക്രട്ടറി പദത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്.


വിദേശ പൗരന്‍മാര്‍ കൂടിയ തോതില്‍ വിസ കാലാവധി നീട്ടിയെടുക്കുന്നതാണ് കണക്കുകള്‍ കുത്തനെ ഉയരാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രിട്ടനില്‍ തങ്ങാനുള്ള അനുമതി നീട്ടാന്‍ വിജയകരമായി അപേക്ഷിച്ച വിദേശ പൗരന്‍മാരുടെ എണ്ണത്തില്‍ 50% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ ജോലിക്കും, പഠനത്തിനും, കുടുംബ കാര്യങ്ങളും പറഞ്ഞ് വിസ നീട്ടിയത് 105,000 പേരാണ്. വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനില്‍ തുടരാന്‍ പുതിയ വിസ നല്‍കിയതാണ് കണക്കുകളില്‍ പ്രധാനമായി സംഭാവന ചെയ്യുന്നത്.

ജൂണ്‍ വരെയുള്ള മാസങ്ങളില്‍ അനുവദിച്ച വര്‍ക്ക് വിസയുടെ എണ്ണത്തില്‍ 45 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഹോം ഓഫീസ് കണക്കുകള്‍ പറയുന്നു.

 • സൗജന്യ ചൈല്‍ഡ് കെയര്‍ സൗകര്യങ്ങള്‍ വിപുലമാക്കാന്‍ 400 മില്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട്
 • ദിവസം 150 പൗണ്ട് ശമ്പളം; ജോലി കോളിഫ്‌ളവര്‍ പറിക്കല്‍
 • വൃദ്ധയായ ഇന്ത്യന്‍ വനിതയെ നാടുകടത്താനുള്ള നീക്കത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം
 • വര്‍ധിച്ചുവരുന്ന വാടക ചെലവും തിരഞ്ഞെടുപ്പിന്റെ അഭാവവും: കുടുംബങ്ങള്‍ ചെറിയ വീടുകളിലേക്ക്
 • 79% ബൈ ടു ലെറ്റ് ഓണര്‍മാരും എനര്‍ജി എഫിഷ്യന്‍സി സ്റ്റാന്‍ഡേര്‍ഡുകള്‍ ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നു
 • ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും ലേബര്‍ ടോറികളേക്കാള്‍ 20 പോയിന്റ് മുമ്പില്‍
 • എന്‍എച്ച്എസ് സമരങ്ങള്‍ക്ക് അന്ത്യമാവും; കണ്‍സള്‍ട്ടന്റുമാര്‍ക്ക് 20,000 പൗണ്ട് എക്‌സ്ട്രാ സമ്മാനിക്കാന്‍ മന്ത്രിമാര്‍
 • യുകെ ജനതയുടെ ഇത്തവണത്തെ ക്രിസ്മസ് മഞ്ഞില്‍ പുതയുമോ? ഡിസംബറിലെ കാലാവസ്ഥാ പ്രവചനം പുറത്ത്
 • 'ക്രിസ്മസ് ഓഫര്‍': യുകെയില്‍ കുറ്റവാളികള്‍ക്ക് ഒരാഴ്ച മുമ്പ് വിടുതല്‍
 • വോള്‍വര്‍ഹാംപ്ടണില്‍ 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 2 മരണം
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions