സിനിമ

ഡീപ് ഫേക്ക് വീഡിയോയില്‍ ഇരയായി ആലിയ ഭട്ടും

സെലിബ്രിറ്റികളുടെ ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് സമീപകാലത്ത് വലിയ വാര്‍ത്തകളായിരുന്നു. ഒര്‍ജിനല്‍ വീഡിയോയില്‍ നിന്നും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തരം ഡീപ് ഫേക്ക് വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. സമീപകാലത്ത് രശ്മിക മന്ദാന, കാജോള്‍, കത്രീന കൈഫ് തുടങ്ങീ നിരവധി താരങ്ങളാണ് ഡീപ് ഫേക്കിന് ഇരയായത്.


ബോളിവുഡ് താരം ആലിയ ഭട്ടും ഡീപ് ഫേക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്ത് ആലിയയുടേതാണെന്ന വ്യാജേന സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ് ഇപ്പോള്‍.

ഒരു ലക്ഷം വരെ പിഴയും മൂന്ന് വര്ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് ഡീപ് ഫേക്ക് വീഡിയോകള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുറ്റവാളിക്ക് മേല്‍ ചുമത്തുന്നത്.


രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബീഹാര്‍ യുവാവിനെ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും പിന്നീട് ഉണ്ടായില്ല. എ ഐ സാങ്കേതികവിദ്യയുടെ ദുരുപയോഗമാണ് ഇത്തരത്തില്‍ ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.

  • പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി; ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
  • പുഷ്പ 2 കാണാനെത്തിയ യുവാവ് തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍
  • മരിച്ച രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അല്ലു അര്‍ജുന്‍
  • ഷൂട്ടിങ് തുടങ്ങാതെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞെന്ന് പറഞ്ഞ് പണം വാങ്ങി; സൗബിന്‍ കോടികള്‍ തട്ടിയെന്ന് പൊലീസ്
  • പുഷ്പ 2 കാണാനെത്തിയ യുവതിയുടെ മരണം; അല്ലു അര്‍ജുനെതിരെ കേസ്
  • സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ബിജെപി നേതൃത്വം അനുമതി നല്‍കി‌
  • പുഷ്പ-2 റിലീസിനിടെ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു, നിരവധിപ്പേര്‍ക്കു പരിക്ക്
  • നസ്രിയയുടെ സഹോദരന്‍ നവീന്‍ വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചടങ്ങിന് ചുക്കാന്‍ പിടിച്ച് ഫഹദും നസ്രിയയും
  • സമയം മെനക്കെടുത്താന്‍; 'പുഷ്പ 2'വിന്റെ റിലീസ് തടയണമെന്ന ഹര്‍ജി തള്ളി പിഴയിട്ട് കോടതി
  • വധുവായി അണിഞ്ഞൊരുങ്ങാന്‍ കീര്‍ത്തി സുരേഷ്; വിവാഹം ഡിസംബര്‍ 12ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions