നാട്ടുവാര്‍ത്തകള്‍

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 21 മണിക്കൂറുകള്‍...

കൊല്ലം: പൂയപ്പള്ളിയില്‍ നിന്ന് അജ്ഞാതസംഘം വീടിനു സമീപത്തുനിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ തിരിച്ചുകിട്ടിയെന്ന വാര്‍ത്ത സന്തോഷവും ആശ്വാസവും പകരുകയാണ് മലയാളികള്‍ക്ക്. നാടും നഗരവും കണ്ണിമ ചിമ്മാതെ നടത്തിയ തിരച്ചിലിന്റെ ഫലമാണ് അക്രമികള്‍ക്ക് കുഞ്ഞിനെ ഉപേക്ഷിച്ചു പോകേണ്ടിവന്നത്. ഒടുവില്‍ 21ാം മണിക്കൂറിലാണ് ആശ്വാസവാര്‍ത്തയെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.


ഇന്നലെ വൈകുന്നേരം നാലരയോടെയാണ് വീട്ടില്‍ നിന്ന് ഒമ്പതുവയസ്സുള്ള സഹോദരന് ഒപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ ഒരു സ്ത്രീയും മൂന്ന് പുരുഷന്‍മാരുമുള്‍പ്പെടുന്ന സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.


കുട്ടിയെ കൊല്ലത്ത് നിന്ന് കാണാതായതിന് പിന്നാലെ തന്നെ പൊലീസ് കൊല്ലം-തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. ഇന്നലെ രാത്രിയില്‍ പൊലീസിനൊപ്പം നാട്ടുകാരും കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു. പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനില്‍ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേല്‍. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇന്‍ചാര്‍ജ്ജാണ് റെജി. സിജി കൊട്ടിയം കിംസിലെ നഴ്‌സും. വ്യാജ നമ്പര്‍ വച്ച വെള്ള സ്ഫിറ്റ് ഡിസയര്‍ കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.


സ്‌കൂള്‍ വിട്ട ശേഷം ഒന്നാം ക്ലാസുകാരി അബിഗേലും മൂന്നാം ക്ലാസുകാരന്‍ ജോനാഥനും നൂറ് മീറ്ററപ്പുറമുള്ള ട്യൂഷന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ കാര്‍ കുട്ടികള്‍ക്ക് അരികില്‍ നിറുത്തി. കാറില്‍ നിന്നിറങ്ങിയ ഒരാള്‍ അമ്മയ്ക്ക് കൊടുക്കെന്ന് പറഞ്ഞ്ഒരു പേപ്പര്‍ അബിഗേലിന് നേരെ നീട്ടിയ ശേഷം പെട്ടെന്ന് കാറിലേക്ക് വലിച്ച് കയറ്റി. ജോനാഥനെ പിടിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് അടിച്ച് രക്ഷപ്പെട്ടു.


കാര്‍ അതിവേഗത്തില്‍ ഓടിച്ചുപോയി. ഓയൂര്‍-പാരിപ്പള്ളി റൂട്ടിലേക്കാണ് കാര്‍ പോയത്. ജോനാഥന്‍ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട്ടില്‍ റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് സംസ്ഥാനത്തെയും തമിഴ്‌നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും വിവരം കൈമാറി. നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ചും വാഹന പരിശോധനയും നടത്തിയും പോലീസ് വിശ്രമമില്ലാത്ത അന്വേഷണത്തിലായിരുന്നു.

  • ഇന്ത്യന്‍ ബിസിനസ് ലോകത്തിന്റെ തലയെടുപ്പ് രത്തന്‍ ടാറ്റ ഓര്‍മ്മയായി
  • മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയില്‍; സുരേന്ദ്രനില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
  • മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
  • ആര്‍എസ്എസ്- എഡിജിപി ബന്ധം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും 'സിക്ക്' ലീവെടുത്ത് മുഖ്യമന്ത്രി
  • ജുലാനയില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്; 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
  • ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചിറകിലേറി ഇന്ത്യ സഖ്യം അധികാരത്തിലേക്ക്
  • കോഴിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
  • ഹരിയാനയില്‍ ട്വിസ്റ്റ്; രണ്ടാം ലാപ്പില്‍ ബിജെപി മുന്നേറ്റം; ആഘോഷം നിര്‍ത്തി കോണ്‍ഗ്രസ്
  • ജനരോഷം ഭയന്ന് നികുതിവേട്ടയുടെ കടുപ്പം കുറയ്ക്കാന്‍ ചാന്‍സലര്‍
  • എം.ടി. യുടെ വീട്ടില്‍ മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരിയും ബന്ധുവും; കവര്‍ന്നത് 26 പവന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions