യു.കെ.വാര്‍ത്തകള്‍

വൃദ്ധയായ ഇന്ത്യന്‍ വനിതയെ നാടുകടത്താനുള്ള നീക്കത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം

ലണ്ടന്‍: വൃദ്ധയായ ഇന്ത്യന്‍ വനിതയെ നാടുകടത്താനുള്ള നീക്കത്തില്‍ ബ്രിട്ടനില്‍ കടുത്ത പ്രതിഷേധം. 2019 മുതല്‍ പഞ്ചാബ് സ്വദേശിനിയായ ഗുര്‍മിത് കൗറിനെ നാടുകടത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. നാടുകടത്തലിനെതിരെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് മേഖലയില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാര്‍ 65,000-ത്തിലധികം ഒപ്പുകള്‍ ശേഖരിച്ച് ഓണ്‍ലൈനായി നാടുകടത്തലിനെതിരെ നിവേദനം നല്‍കിയിരുന്നു.

78 കാരിയായ ഗുര്‍മിത് കൗര്‍ 2009ലാണ് യുകെയില്‍ എത്തിയത്. വിധവായ ഗുര്‍മിതിന് പഞ്ചാബില്‍ നിലവില്‍ ആരുമില്ല. അതിനാല്‍ തന്നെ യുകെയിലെ സ്മെത്ത്​വിക്കിലെ പ്രാദേശിക സിഖ് സമൂഹം ഗുര്‍മിത് കൗറിന്റെ സംരക്ഷണം ഏറ്റെടുത്തതായി പ്രതിഷേധക്കാര്‍ പറയുന്നു. ഗുര്‍മിതിന് വേണ്ടി പ്രതിഷേധക്കാര്‍ സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തുന്നുണ്ട്.

2009 ല്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഗുര്‍മിത് ബ്രിട്ടണിലെത്തുന്നത്. തുടക്കത്തില്‍ മകനോടൊപ്പമായിരുന്നു താമസം. പിന്നീട് കുടുംബവുമായി അകന്നതോടെ അപരിചിതരുടെ ദയയിലാണ് ഗുര്‍മിത് കഴിയുന്നത്. പഞ്ചാബില്‍ ഇപ്പോള്‍ കുടുംബം ഇല്ലെന്നും അതു കൊണ്ട് യുകെയില്‍ തന്നെ താമസിക്കാന്‍ ഗുര്‍മിത് അപേക്ഷിച്ചെങ്കിലും അധികൃതര്‍ അപേക്ഷ നിരസിച്ചു.


പഞ്ചാബിലെ സ്വന്തം ഗ്രാമത്തിലെ ആളുകളുമായി ഗുര്‍മിത് കൗര്‍ ഇപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അവിടെയുള്ള ജീവിതവുമായി വീണ്ടും പൊരുത്തപ്പെടാന്‍ കഴിയുമെന്നും യുകെ ഹോം ഓഫിസ് പറയുന്നു.

തെളിവുകളുടെ അടിസ്ഥാനത്തിലും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാണ് തീരുമാനം എടുക്കുന്നതെന്ന് ഹോം ഓഫിസ് വക്താവ് പറഞ്ഞു.

  • ജെയിംസ് ക്ലെവര്‍ലിയെ നാടകീയമായി പുറത്താക്കി ടോറി എംപിമാര്‍; അവസാന മത്സരം ജെന്റിക്കും ബാഡ്‌നോക്കും തമ്മില്‍
  • സതീശന് വിട നല്‍കി ബ്രിസ്റ്റോള്‍ മലയാളികള്‍; സംസ്കാരം നടത്തി
  • 16 കാരിയെ കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്ത 15കാരന് ജയില്‍ശിക്ഷ
  • ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ ഏജന്‍സി; ബില്ലുമായി ലേബര്‍ സര്‍ക്കാര്‍
  • യുകെയില്‍ 90ലക്ഷം പേര്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ച് ജീവിക്കുന്നു!
  • ടോറി ലീഡര്‍ഷിപ്പ് മത്സരത്തില്‍ അവശേഷിക്കുന്നത് 3 പേര്‍; എംപിമാര്‍ക്ക് പ്രിയം ജെയിംസ് ക്ലെവര്‍ലി
  • പെന്‍ഷന്‍കാര്‍ക്ക് എടുക്കാവുന്ന 25% ടാക്‌സ്-ഫ്രീ ലംപ്‌സം തുക കുറയ്ക്കാന്‍ ചാന്‍സലര്‍
  • അതിവേഗത്തില്‍ കുതിച്ച് യുകെ ജനസംഖ്യ; ഒരുവര്‍ഷം എത്തിയത് 6 ലക്ഷം കുടിയേറ്റക്കാര്‍
  • ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നൈറ്റ് ക്ലബ് പാര്‍ട്ടിയിലേക്കു വാഹനം ഇടിച്ചു കയറി; അഞ്ചോളം മലയാളി വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്
  • ചികിത്സിക്കുന്നതിനിടെ വനിതാ രോഗികളെ പീഡിപ്പിച്ചതിന് 65-കാരന്‍ ജിപിയ്ക്ക് 22 വര്‍ഷം ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions