വിദേശം

അശ്ലീല ചിത്രങ്ങള്‍ കാരണം ലൈംഗികത മോശമായി മാറിയെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: അശ്ലീല ചിത്രങ്ങളുടെ അപകടത്തെക്കുറിച്ച് വീണ്ടും ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അശ്ലീല ചിത്രങ്ങള്‍ കാരണം ലൈംഗികത മോശമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അശ്ലീലം ആസക്തിയായി മാറുമ്പോള്‍ അത് ഒരാളുടെ പെരുമാറ്റം മോശമായി മാറാന്‍ കാരണമാകുന്നു. സ്വന്തം ആവശ്യത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കാന്‍ പോലും പ്രേരിപ്പിക്കുമെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.


അശ്ലീല ചിത്രങ്ങളുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അശ്ലീല ചിത്രങ്ങള്‍ക്കെതിരെ വിജയിക്കുക എന്നത് ജീവിതകാലം മുഴുവന്‍ ചെയ്യേണ്ട ഒരു കാര്യമാണ്. ലൈംഗിക ആനന്ദം ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ്. ലൈംഗികത എന്നത് വില നല്‍കേണ്ട ഒന്നായിരുന്നു. എന്നാല്‍, അശ്ലീല ചിത്രങ്ങള്‍ കാരണം അത് മോശമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതാദ്യമായല്ല ഫ്രാന്‍സിസ് മാര്‍പ്പാപ്പ അശ്ലീല ചിത്രങ്ങളുടെ അപകടത്തെ കുറിച്ച് പറയുന്നത്. 2022 ഒക്ടോബറിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. അശ്ലീല ചിത്രം കാണുന്ന വൈദികരെയും കന്യാസ്ത്രീകളെയും കുറിച്ച് തനിക്ക് അറിയാമെന്നും അദ്ദേഹം സമ്മതിച്ചു. 2023 ഏപ്രിലില്‍ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലും അദ്ദേഹം ലൈംഗികതയുടെ ഗുണങ്ങളെ പ്രശംസിച്ചു, ദൈവം മനുഷ്യര്‍ക്ക് നല്‍കിയ മനോഹരമായ കാര്യങ്ങളില്‍ ഒന്ന്' എന്നാണ് അന്ന് വിശേഷിപ്പിച്ചത്.

  • ട്രംപ് 2.0
  • യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അതി ശക്തനായി ട്രംപിന്റെ തിരിച്ചുവരവ്; കമലയ്ക്ക് അപ്രതീക്ഷിത തിരിച്ചടി
  • അമേരിക്ക വിധിയെഴുതുന്നു; വിജയപ്രതീക്ഷയില്‍ കമല ഹാരിസും ട്രപും
  • യുക്രൈന്‍ യുദ്ധത്തിനിടെ ആണവായുധ പരീക്ഷണം നടത്തി റഷ്യ, ആശങ്കയില്‍ ലോകം
  • ഇറാനില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം; ആശങ്കയില്‍ ലോകം
  • ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബര്‍ യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതായി ട്രംപ്
  • ചാള്‍സ് രാജാവിനെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ വച്ച് തെറി വിളിച്ച് സെനറ്റര്‍
  • മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു; ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
  • ഫ്ലോറിഡയിലേക്ക് 175 മൈല്‍ വേഗത്തില്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റ്; എല്ലാ യുകെ വിമാനങ്ങളും റദ്ദാക്കി
  • 'അമേരിക്ക പേപ്പട്ടി, ഇസ്രയേല്‍ രക്തരക്ഷസ്'; മുസ്‌ലിം രാജ്യങ്ങളുടെ ഐക്യം ആഹ്വാനം ചെയ്ത് ഇറാന്‍ പരമോന്നത നേതാവ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions