ലിവര്‍പൂളില്‍ താമസിക്കുന്ന കോതമംഗലം സ്വദേശി ബോബി ഉമ്മന്റെ മാതാവ് നിര്യാതയായി.കോതമംഗലം സ്വദേശി ബോബി ഉമ്മന്റെ അമ്മ അന്നമ്മ ആന്റണി(79) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
അന്നമ്മ ന്യൂമോണിയ രോഗം ബാധിച്ചു റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നുവെന്നാണ് വിവരം. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയായിരുന്നു. പരേതയുടെ അപ്രതീക്ഷിത വേര്‍പാട് വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം.