Don't Miss

ലണ്ടനില്‍ നിന്ന് സൂപ്പര്‍ സോണിക് വിമാനങ്ങള്‍!

ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്ക് വരെ വെറും മൂന്നര മണിക്കൂറിനുള്ളില്‍ എത്താനാവുന്ന സൂപ്പര്‍ സോണിക് വിമാനങ്ങള്‍ വരുന്നു. യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ' ബൂം സൂപ്പര്‍സോണിക് ' കമ്പനിയാണ് ഇതിന് പിന്നില്‍.

പദ്ധതിയുടെ ആദ്യ പതിപ്പും ലോകത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത സൂപ്പര്‍സോണിക് ജെറ്റുമായ ' ബൂം എക്സ്.ബി - 1 ' അഥവാ ' ബേബി ബൂം' വിമാനത്തെ കമ്പനി 2020ല്‍ അവതരിപ്പിച്ചിരുന്നു. 21 മീറ്റര്‍ നീളമുള്ള ഈ വിമാനത്തിന്റെ പരീക്ഷണ പറക്കലുകള്‍ ഈ വര്‍ഷം നടത്താനാണ് പദ്ധതി. മണിക്കൂറില്‍ 1,600 കിലോമീറ്റര്‍ ദൂരം വിജയകരമായി പിന്നിടാനായാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ബൂം ബൂം എക്സ്.ബി - 1 വിമാനങ്ങള്‍ കമ്പനി നിര്‍മ്മിക്കും. തുടര്‍ന്ന് 55 പേര്‍ക്ക് സഞ്ചരിക്കാവുന്ന കൊമേഴ്ഷ്യല്‍ സൂപ്പര്‍സോണിക് വിമാനം നിര്‍മ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ഈ വിമാനത്തിന് ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള 5,585 കിലോമീറ്റര്‍ ദൂരം മൂന്നര മണിക്കൂര്‍ കൊണ്ട് പിന്നിടാന്‍ സാധിക്കും. സാധാരണ കൊമേഴ്ഷ്യല്‍ വിമാനങ്ങള്‍ ആറുമണിക്കൂറിലേറെ സമയം കൊണ്ടാണ് ഈ ദൂരം താണ്ടുന്നത്. ' ബൂം ഓവര്‍ചര്‍ " എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് കോണ്‍കോര്‍ഡ് വിമാനത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാകും.

2000ല്‍ എയര്‍ ഫ്രാന്‍സ് ഫ്ലൈറ്റ് 4590 തകര്‍ന്ന് 109 പേര്‍ മരിച്ചതോടെ സൂപ്പര്‍ സോണിക് വിമാനമായ കോണ്‍കോര്‍ഡ് പറക്കല്‍ നിറുത്തുകയായിരുന്നു. 2029 ഓടെ ഓവര്‍ചറിനെ അവതരിപ്പിക്കാനാണ് ബൂം സൂപ്പര്‍ സോണിക് കമ്പനി ലക്ഷ്യമിടുന്നത്.

  • യുകെയില്‍ തരംഗമായ മലയാളിയുടെ നാടന്‍ വാറ്റ് 'മണവാട്ടി' ഇനി കൊച്ചിയിലും
  • നടിയെ ആക്രമിക്കാനുള്ള ദിലീപിന്റെ ക്വട്ടേഷന്‍ ഒന്നരക്കോടിയെന്ന് പള്‍സര്‍ സുനി
  • ഇംഗ്ലണ്ടില്‍ ദയാവധ ബില്‍ ഉടന്‍ നടപ്പിലാകില്ല!
  • മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി
  • ഒമ്പതുമാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാവില്യംസും വില്‍മോറും ഭൂമിയിലേയ്ക്ക് തിരിച്ചു
  • വിശ്വസ്തര്‍ക്കു സ്ഥാനങ്ങള്‍; നിലമൊരുക്കി പിണറായി
  • ഓട്ടിസം പരിചരണത്തിലെ മിനു സ്പര്‍ശം
  • യുകെ ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സമൂഹ മാധ്യമ താരത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍
  • ലണ്ടന്‍ സ്വദേശിയുടെ ഭാര്യയും മലയാളിയുമായ സൗമ്യ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി
  • മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions