യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി കാന്‍സറിനോട് പൊരുതി ഈസ്റ്റ്ഹാമില്‍ വിടവാങ്ങിയ റെയ്‌സി ടോമിന് അന്ത്യാഞ്ജലി. കെയററായി ജോലി ചെയ്തിരുന്ന റെയ്‌സി ഫെബ്രുവരി ഒന്നിനാണ് മരണമടഞ്ഞത്.
ഭര്‍ത്താവ് ടോം സ്റ്റാന്‍സിലാസിനും മക്കളായ സ്റ്റിവ് ടോം(ഒമ്പത്), സ്റ്റനില്‍ ടോം (ഒമ്പത്), സ്റ്റെഫാനി ടോം (ഒന്ന്) എന്നിവര്‍ക്കൊപ്പം ഈസ്റ്റ്ഹാമില്‍ താമസിച്ചു വരുകയായിരുന്നു റെയ്‌സി.
തിരുവനന്തപുരം വെട്ടുകാട് ഇടവകാംഗമാണ്. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.