യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാരില്‍ 20% വിദേശ പൗരന്‍മാരെന്ന് കണക്കുകള്‍; പകുതിയും ഇന്ത്യക്കാര്‍

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാരില്‍ 20 ശതമാനവും വിദേശ പൗരന്‍മാര്‍ തന്നെയെന്ന് കണക്കുകള്‍. പത്തില്‍ മൂന്ന് നഴ്‌സുമാരും, ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തിലേറെയും യുകെ ഇതര പൗരന്‍മാരാണെന്നത് റെക്കോര്‍ഡ് ആണ്.

എന്‍എച്ച്എസ് ഡിജിറ്റലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 335,763 ഫുള്‍ടൈം ഇക്വലന്റ് (എഫ്ടിഇ) നഴ്‌സുമാരിലെയും, ഹെല്‍ത്ത് വിസിറ്റേഴ്‌സിലെ കാല്‍ശതമാനം പേരും വിദേശ പൗരന്‍മാരാണ്.

മൂന്ന് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്ന നിലയിലാണ്. പത്തില്‍ രണ്ട് പേരാണ് ആ ഘട്ടത്തില്‍ യുകെ ഇതര ജീവനക്കാര്‍. 2009-ല്‍ വിദേശ ജീവനക്കാരുടെ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്. എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സില്‍ ഏകദേശം 214 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളുണ്ട്.

ഇന്ത്യക്കാരാണ് വിദേശ ജീവനക്കാരില്‍ മുന്നില്‍. എഫ്ടിഇ നഴ്‌സുമാരിലും, ഹെല്‍ത്ത് വിസിറ്റേഴ്‌സിലും 10.1 ശതമാനവും ഇന്ത്യക്കാരാണ്. ഇതിന് പിന്നിലാണ് ഫിലിപ്പൈന്‍സ്, നൈജീരിയ, ഐറിഷ് ജീവനക്കാര്‍.

എന്നാല്‍ വിദേശ റിക്രൂട്ട്‌മെന്റ് നടത്തി എല്ലാക്കാലവും വേക്കന്‍സികള്‍ നിറയ്ക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് സേവനങ്ങള്‍ സമ്മര്‍ദത്തില്‍ മുങ്ങുന്നത് ഒഴിവാക്കാന്‍ അന്താരാഷ്ട്ര ജീവനക്കാരെ ആശ്രയിക്കുന്നതും ഈ കണക്കുകളില്‍ പ്രതിഫലിക്കുന്നുവെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജീവനക്കാരെ വിദേശത്ത് നിന്നും ജോലി ചെയ്യാന്‍ അനുവദിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

  • പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ ആകെ കുട്ടികളുടെ 16%; കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യം
  • ഗാര്‍ഹിക പീഡകരെയടക്കം നേരത്തെസ്വതന്ത്രരാക്കി ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍
  • ബ്രിട്ടനില്‍ ജോലിക്കാരെ അധിക ജോലിയെടുപ്പിച്ചാല്‍ പിടിവീഴും! ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി വേണ്ട
  • എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു
  • തദ്ദേശിയരുടെ ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കണം; യു കെ യൂണിവേഴ്‌സിറ്റികള്‍
  • ബര്‍മിംഗ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ്
  • റെന്റേഴ്‌സ് റിഫോം ബില്‍ വീണ്ടും കോമണ്‍സില്‍; അകാരണമായി പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമോ?
  • യുകെയില്‍ ശരാശരി വീടുവില 281,000 പൗണ്ടില്‍; ആദ്യ വാങ്ങലുകാര്‍ക്ക് തിരിച്ചടി
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം പോര്ടസ്മൗത്തില്‍, പ്രഖ്യാപനം ഞായറാഴ്ച
  • വരും ദിവസങ്ങളില്‍ യുകെ നേരിടേണ്ടത് ശക്തമായ കാറ്റും മഴയും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions