സിനിമ

ധനുഷിന്റെ വൈറല്‍ പാട്ടുകൊണ്ട് കൊണ്ട് സിനിമയ്ക്ക് ഒരു ഗുണവും ഉണ്ടായില്ലല്ലെന്നു ഐശ്വര്യ രജനികാന്ത്

ധനുഷിനെയും ശ്രുതി ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ റൊമാന്റിക്- ത്രില്ലര്‍ ചിത്രമാണ് ‘3’. ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിച്ച് ധനുഷ് പാടിയ 'വൈ ദിസ് കൊലവെറി' എന്ന ഗാനം റിലീസിന് മുന്നെ തന്നെ വൈറലായി മാറിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ ആ ഗാനം കൊണ്ട് സിനിമയ്ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക ഐശ്വര്യ രജനികാന്ത്. പാട്ടിന്റെ വലിയ സ്വീകാര്യത സിനിമയ്ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയതെന്നാണ് ഐശ്വര്യ പറയുന്നത്.

'കൊലവെറി എന്ന ​ഗാനം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുകയായിരുന്നു. ആ ​ഗാനം നേടിയ സ്വീകാര്യത സിനിമയ്ക്കുമേല്‍ വലിയ സമ്മര്‍ദമുണ്ടാക്കി. ആശ്ചര്യത്തേക്കാള്‍ അതൊരു ഞെട്ടലായിരുന്നു എനിക്ക്.

'ഒരു വ്യത്യസ്തമായ സിനിമയുണ്ടാക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. പക്ഷേ ആ പാട്ട് എല്ലാത്തിനേയും വിഴുങ്ങിക്കളഞ്ഞു. അതുള്‍ക്കൊള്ളാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ​ഗൗരവമേറിയ വിഷയമായിരുന്നു സിനിമ സംസാരിച്ചതെങ്കിലും റിലീസ് ചെയ്ത സമയത്ത് അധികമാരും അതേക്കുറിച്ച് സംസാരിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടി.വിയില്‍ വരുമ്പോഴും നിരവധി ഫോണ്‍കോളുകള്‍ വരാറുണ്ട്.' എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ രജനികാന്ത് പറഞ്ഞത്.

അതേസമയം വിഷ്ണു വിശാലിനെ നായകനാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ലാല്‍ സലാം' ബോക്സ്ഓഫീസില്‍ നിരാശപ്പെടുത്തിയെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.

  • ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരേ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്
  • ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍..; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി നടി മാളവിക
  • 'കുട്ടിയെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത്, സെയ്ഫ് ഒറ്റയ്ക്ക് അക്രമിയെ നേരിട്ടു'- കരീനയുടെ മൊഴി
  • ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്, സ്വകാര്യതയെ മാനിക്കണം- അഭ്യര്‍ത്ഥനയുമായി കരീന കപൂര്‍
  • 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് റദ്ദാക്കുമോ?
  • ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആശുപത്രിയില്‍
  • സൗബിനും നമിതയും ജോഡിയാകുന്ന 'മച്ചാന്റെ മാലാഖ' റിലീസ് ഫെബ്രുവരി 27ന്
  • 'അമ്മ' ട്രഷര്‍ സ്ഥാനം ഉണ്ണിമുകുന്ദന്‍ രാജിവെച്ചു
  • ജയിലില്‍ പോകാന്‍ പേടിയോ മടിയോ ഇല്ല, ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമര്‍ശനങ്ങള്‍ തുടരും- രാഹുല്‍ ഈശ്വര്‍
  • സംവിധായകന് ചുംബനം, നടന് ആലിംഗനം; ബാക്കിയുളളവരെ 'കോവിഡ്' പറഞ്ഞു ഒഴിവാക്കി- നിത്യാ മേനോന് വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions