വിദേശം

ന്യൂജെഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നസംഭവം; ഞെട്ടലില്‍ മലയാളി സമൂഹം

അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നസംഭവത്തിന്റെ ഞെട്ടലില്‍ മലയാളി സമൂഹം. ന്യൂജേഴ്‌സിയിലെ പരാമസില്‍ ആണ് മകന്‍ മെല്‍വിന്‍ തോമസ് (32) പിതാവായ മാനുവല്‍ തോമസിനെ (61) കുത്തി കൊലപ്പെടുത്തിയത്‌ . കൊലപാതകത്തിന് പിന്നാലെ മെല്‍വിന്‍ പൊലീസില്‍ കുറ്റസമ്മതം നടത്തി കീഴടങ്ങുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലാണ് മെല്‍വിന്‍.

മാനുവലിന്റെ ഭാര്യ ലിസ 2021ല്‍ മരിച്ചിരുന്നു. ഫെബ്രുവരി 14നാണ് മെല്‍വിന്‍ കൊല നടത്തിയത്. പിതാവിനെ കൊല ചെയ്ത ശേഷം ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മെല്‍വിന്‍ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് മാനുവലിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റ് മക്കള്‍: ലെവിന്‍, ആഷ്‌ലി.

കലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസം മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്.

ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടികളെ മരുന്ന് ഓവര്‍ ഡോസ് നല്‍കിയോ തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ ആണ് കൊന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് വിശദമാക്കുന്നു.

  • ഇറാനില്‍ ഇസ്രയേലിന്റെ മിസൈലാക്രമണം; ആശങ്കയില്‍ ലോകം
  • കാനഡയില്‍ വെടിവയ്പ്; ഇന്ത്യക്കാരനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു
  • കുടിയേറ്റം നിയന്ത്രിക്കാന്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ന്യൂസിലന്‍ഡ്
  • മോസ്‌കോയില്‍ ഭീകരാക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
  • 92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരിയായ ശാസ്ത്രജ്ഞ
  • കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ കൂട്ടമരണം: ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ്
  • യുഎസില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്
  • റഷ്യ - യുക്രൈന്‍ യുദ്ധം വഷളാക്കിയത് ബോറിസ് - വ്ളാദിമിര്‍ പുടിന്‍
  • അസഹ്യമായ ചൂട്; എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍
  • റഷ്യയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 65 പേ‍ര്‍ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions