ഇറാനില്‍ ഇസ്രയേലിന്റെ മിസൈലാക്രമണം; ആശങ്കയില്‍ ലോകം
ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയര്‍ബേസിലായിരുന്നു ആക്രമണം എന്ന് ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇസഫഹാന്‍ പ്രവിശ്യയിലെ സൈനികത്താവളത്തിനു സമീപമായി നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമമായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
സൈനിക നടപടിയുമായി ഇസ്രയേല്‍ മുന്നോട്ടുപോയാല്‍ തിരിച്ചടിക്കുമെന്ന ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയന്‍ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ആക്രമണം. ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങള്‍ ഇസ്‌ഫഹാന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ സുരക്ഷിതമാണെന്ന് ഇറാന്‍ മാധ്യമമായ തസ്നീം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയ വാര്‍ത്തയോട് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ‘‘ഇപ്പോള്‍ ഒന്നും പറയാനില്ലെ’’ന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. ആണവ കേന്ദ്രമായിരുന്നില്ല ഇസ്രയേലിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ നഗരങ്ങളായ ടെഹ്റാന്‍, ഇസ്‌ഫഹാന്‍, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു.
മിസൈല്‍ ആക്രമണം നടന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇത് ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നിരവധി ഡ്രോണുകള്‍ വെടിവെച്ച് വെച്ച് വീഴ്ത്തിയതായി ഇറാന്‍ അറിയിച്ചു. ആക്രമണ വാര്‍ത്തയെ തുടര്‍ന്ന് ടെഹ്‌റാന്‍ ഇമാം കൊമൈനി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇറാനിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ്, ഫ്‌ലൈദുബായ് വിമാനങ്ങള്‍ തിരിച്ചുവിട്ടു.
കഴിഞ്ഞ ആഴ്ച 300 ഡ്രോണുകളും മിസൈലുകളുമായി ഇറാന്‍ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരുന്നു. ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ത്യന്‍ യാത്രക്കാര്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്
ഈ രണ്ട് രാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവര്‍ എത്രയും വേഗം എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് സാധ്യതയേറിവരികയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രവാസി മലയാളികളെ കടുത്ത ആശങ്കയിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.