സ്പിരിച്വല്‍

ഹരിയേട്ടന്റെ ഓര്‍മ്മക്കായി നടത്തുന്ന ലണ്ടന്‍ വിഷു വിളക്കും വിഷു സദ്യയും 27 ന്

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ചെയര്‍മാനായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടന്‍ അന്തരിച്ചിട്ട് മാര്‍ച്ച് 24 ന് മൂന്ന് വര്‍ഷം തികഞ്ഞു. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ 29 വര്‍ഷങ്ങളായി മുടക്കമില്ലാതെ വിഷുദിനത്തില്‍ പ്രത്യേക വിഷുവിളക്ക് നടത്താന്‍ അത്യപൂര്‍വ്വ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഹരിയേട്ടന്‍. 32 വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ വര്‍ഷവും, ഉദാരമതികളായ ഭക്തജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതില്‍ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടന്‍ മുന്‍കൈയെടുത്തു സ്ഥിരമായി സ്‌പോണ്‍സര്‍ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു.

ലണ്ടനിലെ ഇന്ത്യന്‍ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വര്‍ഷവും മുടങ്ങാതെ വിഷുദിനത്തില്‍ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയില്‍ എത്തിയിരുന്നു ഹരിയേട്ടന്‍. ഗുരുവായൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിക്കാറുള്ള പാവങ്ങള്‍ക്കായുള്ള വിഷുസദ്യയും വര്‍ഷങ്ങളായി അമ്മയുടെ പേരില്‍ മുടങ്ങാതെ സ്‌പോണ്‍സര്‍ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു.

ഹരിയേട്ടന്റെ ഓര്‍മ്മക്കായി 2022 ഏപ്രില്‍ മുതല്‍ ലണ്ടനില്‍ എല്ലാ വര്‍ഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ചേര്‍ന്ന് നടത്തിവരുന്നു. ഈ വര്‍ഷത്തെ ലണ്ടന്‍ വിഷു വിളക്ക് 2024 ഏപ്രില്‍ 27 ന് വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെയും മോഹന്‍ജി ഫൗണ്ടേഷന്റെയും സന്നദ്ധസേവകര്‍.

ഗുരുവായൂര്‍ ദേവസ്വം കീഴേടം പുന്നത്തൂര്‍ കോട്ട മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി വിഷു പൂജയ്ക്ക് നേതൃത്വം നല്‍കും. വാസുദേവന്‍ നമ്പൂതിരിയുടെ കയ്യില്‍നിന്ന് ഭദ്രദീപം ഏറ്റുവാങ്ങി ഹരിയേട്ടന്റെ കുടുംബാങ്ങങ്ങളോടൊപ്പം വിശിഷ്ടാതിഥികളും വിഷുവിളക്ക് കൊളുത്തി കാര്യ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഹരിയേട്ടന്റെ ഓര്‍മ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, LHA കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് സമര്‍പ്പിക്കുന്ന വിഷു കാഴ്ച, പ്രശസ്ത നര്‍ത്തകരായ വാണി സുതന്‍, വിനീത് വിജയകുമാര്‍ പിള്ള, കോള്‍ചെസ്റ്ററില്‍ നിന്നുള്ള നൃത്യ ടീം മുതലായവര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം, യുകെയിലെ അനുഗ്രഹീത ഗായകരായ രാജേഷ് രാമന്‍, ലക്ഷ്മി രാജേഷ്, ഗൗരി വരുണ്‍, വരുണ്‍ രവീന്ദ്രന്‍ മുതലായവര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് 'മയില്‍പീലി', മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധന, വിഭവ സമൃദ്ധമായ വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടന്‍ വിഷുവിളക്കിനോടനുബന്ധിച് ഏപ്രില്‍ 27 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികള്‍.

ഹരിയേട്ടനുമായുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും 'ഓര്‍മ്മകളില്‍ ഹരിയേട്ടന്‍' എന്ന പേരില്‍ പങ്കുവെക്കുന്നതും വിഷു വിളക്കിന്റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത് നില്‍ക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടന്‍ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും അറിയിച്ചു.

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.

Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU


Date and Time: 27 April 2024


For further details please contact

Email: info@londonhinduaikyavedi.org

  • 20 വര്‍ഷത്തെ യുകെ സേവനങ്ങള്‍ക്കു ശേഷം ഫാ. സജി മലയില്‍പുത്തന്‍പുര നാട്ടിലേക്ക്; മെയ് 11ന് മാഞ്ചസ്റ്ററില്‍ ഹൃദ്യമായ യാത്രയയപ്പ്
  • ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍13ന് ബര്‍മിങ്ഹാം സെന്റ്. കാതെറിന്‍സ് ഓഫ് സിയന്നെയില്‍
  • ഉയിര്‍പ്പുകാലത്തെ രണ്ടാമത്തെ ബുധനാഴ്ച മരിയന്‍ ദിനാചരണം
  • സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇടവകകളിലും , മിഷന്‍ കേന്ദ്രങ്ങളിലും വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നത് ആയിരങ്ങള്‍
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മീനഭരണി മഹോത്സവം 30ന് ക്രോയിഡോണില്‍
  • വാല്‍ത്തംസ്‌റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • വാല്‍താംസ്‌റ്റോയില്‍ വലിയ നൊയമ്പിലെ ആറാമത്തെ ബുധനാഴ്ചയിലെ മരിയന്‍ ദിനാചരണം ഇന്ന്
  • നാല്‍പ്പതാം വെള്ളിയാഴ്ചയിലെ വി. കുര്‍ബാനയും കുരിശിന്റെ വഴിയും എയില്‍സ്‌ഫോര്‍ഡ് ദേവാലയത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions