രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രസ്റ്റണ്‍ സ്ട്രൈക്കെസ് ചാമ്പ്യന്‍മാരായി, പ്ലാറ്റ്ഫീല്‍ഡ് ഇലവന്‍ രണ്ടാം സ്ഥാനവും നേടി. മിഡ് ലാന്‍ഡ്സിലെ പതിനാല് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് എഡ്ക്സ് ദുബായ് ,കുട്ടനാട് ടേസ്റ്റ് ,ലൂലു മിനിമാര്‍ട്ട് മാഞ്ചസ്റ്റര്‍ ,ഡോണ്‍ ജോസഫ് ലൈഫ് ലൈന്‍ പ്രോട്ടക്റ്റ് ,മലബാര്‍ സ്‌റ്റോര്‍ സ്റ്റോക്പോര്‍ട്ട് എന്നിവരുടെ സഹകരണത്തോടെ മാഞ്ചസ്റ്റര്‍ നൈറ്റ്സ് സംഘടിപ്പിച്ചത്.
ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും മികവാര്‍ന്ന ടൂര്‍ണ്ണമെന്റ് നടത്താന്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സിനായി. ടൂര്‍ണമെന്റിലെ എല്ലാം കളികളും ലൈവ് ടെലിക്കാസ്റ്റ് നടത്തി പുതിയ ഒരു തുടക്കം കുറിച്ചു നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബ് .
അത്യന്തം വാശിയേറിയ ഫൈനലില്‍ പതിനഞ്ച് റണ്‍സിനാണ് പ്രസ്റ്റണ്‍ സ്ട്രൈക്കെസ് വിജയിച്ചത്. ഫൈനലില്‍ പ്രസ്റ്റണ്‍ സ്ട്രൈക്കെസിലെ അനുപ് മാന്‍ഓഫ്ദി മാച്ചും, ടൂര്‍ണ്ണമെന്റില്‍ നൈറ്റ്സിലെ അബിജിത്ത് ജയന്‍ മാന്‍ഓഫ്‌ദി സിരിയസും, പ്രിസ്റ്റണ്‍ സ്ട്രൈക്കെസിലെ നരേദ്ര കുമാന്‍ ബെസ്റ്റ് ബാസ്റ്റ്മാനും, പ്ലാറ്റ്ഫീല്‍ഡ് ഇലവനിലെ ഷാരോണ്‍ ബെസ്റ്റ് ബൗളറും ആയി.