ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം കാമ്പസിനുപുറത്ത് ജോലിയെടുക്കാന്‍ അനുമതി നല്‍കുന്ന പുതിയ ചട്ടവുമായി കാനഡ. സെപ്റ്റംബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍വരും. 20 മണിക്കൂറിലധികം പാര്‍ട്ട്ടൈം ആയി ജോലിചെയ്യാന്‍ വിദേശവിദ്യാര്‍ഥികളെ അനുവദിച്ചിരുന്ന താത്കാലിക നയത്തിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണിത്.
കോവിഡ് കാലത്താണ് ആഴ്ചയില്‍ 20 മണിക്കൂറിലധികം ജോലിയെടുക്കാന്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍പാര്‍ട്ടിസര്‍ക്കാര്‍ ഇളവ് നല്‍കിയത്. രാജ്യത്ത് തൊഴിലാളിക്ഷാമം നേരിട്ട പശ്ചാത്തലത്തില്‍ക്കൂടിയായിരുന്നു അത്.