സ്‌കോട്ട്‌ലന്റിലെ ഫാല്‍കിര്‍ക്കിലെ ആദ്യ കാല പ്രവാസിയും കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ സേവന രംഗത്ത് നഴ്‌സായി പ്രവര്‍ത്തിച്ചു വന്നിരുന്ന റാന്നി, ചെത്തോങ്കര, വാഴയില്‍ ജേക്കബ് ചാക്കോ, (68) അന്തരിച്ചു. ഭാര്യ - മേരി ജേക്കബ് എടാട്ടുകാരന്‍, മാള, സ്വദേശി ആണ്.
മക്കള്‍: ഡോ. ജേസണ്‍ ജേക്കബ്, ജഫേഴ്‌സണ്‍ ജേക്കബ്, ജെന്നിഫര്‍ ജേക്കബ്. മരുമക്കള്‍: ജൂലി, ഡോ. അമല ജേക്കബ്, ജിതിന്‍ ജയിംസ്. കൂടാതെ സഹോദരന്‍ സാബു വാഴയിലും കുടുംബവും, എല്ലാവരും അന്ത്യ നിമിഷങ്ങളില്‍ കൂടെയുണ്ടായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ സ്‌കോട്‌ലന്‍ഡില്‍ ആയിരിക്കും. തീയതി പിന്നീട് അറിയിക്കും.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗ്ലാസ്‌ഗോ സെന്റ് ആന്‍ഡ്രൂസ് മിഷന്‍ അംഗമാണ്. തുടര്‍ന്നുള്ള പ്രാര്‍ത്ഥനകളുടെയും, ശുശ്രൂഷകളുടെയും ക്രമീകരണങ്ങള്‍, സഭയുടെ സ്‌കോട്‌ലന്‍ഡ് ചാപ്ലിന്‍ ഫാ. ലൂക്കോസ് കന്നിമേലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. സമൂഹത്തിലും സഭയിലും സജീവ സാന്നിധ്യവും തികച്ചും സൗമ്യ മുഖമായിരുന്നു ജേക്കബ്.
ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചുകൊണ്ടും വിവിധ മേഖലകളിലെ വ്യക്തികളും സംഘടനകളും മലയാളി കമ്മ്യൂണിറ്റി കുടുംബത്തോടൊപ്പം ഉണ്ട്.