ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് മെയ് 12 ഞായറാഴ്ച്ച വൈകുന്നേരം 6:30 ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടും.
'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്പി പീറ്റര്‍ ചേരാനലൂര്‍ ന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്‌നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്.
സ്‌നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടിയുടെ സീസണ്‍ 2 ആയിട്ടാണ് സ്‌നേഹാസംഗീത രാവ് അരങ്ങേറുക. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ wall ഉം പരിപാടിയെ വര്‍ണ്ണാഭം ആക്കും.
ഫ്‌ളവേഴ്‌സ് , ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.
യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സക്കറിയ, കീബോര്‍ഡില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതാരം, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍ എന്നിവരുടെ വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.
ടിക്കറ്റ്കള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും :
ബിജു
07903732621
ബിനോജ്
07912950728
സതീഷ്
07888622347
വിപുലമായ സൗജന്യ കാര്‍ പാര്‍ക്കിങ് ലഭ്യമാണ്.