നാട്ടുവാര്‍ത്തകള്‍

വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; നവവധുവിന് നിരന്തരം ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് വധുവും ബന്ധുക്കളും പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് പ്രതിയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. മെയ് 5ന് ആയിരുന്നു രാഹുലും എറണാകുളം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം.

കഴിഞ്ഞ ദിവസം രാഹുലിന്റെ വീട്ടില്‍ വിവാഹ സത്കാരം നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് നിന്ന് വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും എത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടത്. ഇതിന് പുറമേ യുവതിയ്ക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരിക്കേറ്റ പാടുകളെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിയുന്നത്. ഗാര്‍ഹിക പീഡനത്തിനാണ് പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുലിനൊപ്പം വിവാഹ ജീവിതം തുടരാന്‍ സാധിക്കില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി.

  • ഇന്ത്യന്‍ ബിസിനസ് ലോകത്തിന്റെ തലയെടുപ്പ് രത്തന്‍ ടാറ്റ ഓര്‍മ്മയായി
  • മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയില്‍; സുരേന്ദ്രനില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
  • മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
  • ആര്‍എസ്എസ്- എഡിജിപി ബന്ധം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും 'സിക്ക്' ലീവെടുത്ത് മുഖ്യമന്ത്രി
  • ജുലാനയില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്; 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
  • ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചിറകിലേറി ഇന്ത്യ സഖ്യം അധികാരത്തിലേക്ക്
  • കോഴിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
  • ഹരിയാനയില്‍ ട്വിസ്റ്റ്; രണ്ടാം ലാപ്പില്‍ ബിജെപി മുന്നേറ്റം; ആഘോഷം നിര്‍ത്തി കോണ്‍ഗ്രസ്
  • ജനരോഷം ഭയന്ന് നികുതിവേട്ടയുടെ കടുപ്പം കുറയ്ക്കാന്‍ ചാന്‍സലര്‍
  • എം.ടി. യുടെ വീട്ടില്‍ മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരിയും ബന്ധുവും; കവര്‍ന്നത് 26 പവന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions