നാട്ടുവാര്‍ത്തകള്‍

തൃശൂരില്‍ ഗുണ്ടാത്തലവന്റെ'ആവേശം' മോഡല്‍ മാസ് പാര്‍ട്ടി; പങ്കെടുത്തത് കൊടുംകുറ്റവാളികള്‍

തൃശൂര്‍: തൃശൂരില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ ' ആവേശം ' സിസിമ മോഡല്‍ പാര്‍ട്ടി. നാല് കൊലപാതക കേസുകളില്‍ അടക്കം പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപാണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ നടത്തിയ പാര്‍ട്ടിയില്‍ നിരവധി കൊടും ക്രിമിനലുകള്‍ അടക്കം അറുപതോളം പേരാണ്പങ്കെടുത്തത്.

അവണൂര്‍, വരടിയം, കുറ്റൂര്‍, കൊട്ടേക്കാട് മേഖലകളില്‍ ഭീതി സൃഷ്ടിച്ച പല ഗുണ്ടാ ആക്രമണക്കേസുകളിലും പങ്കെടുത്ത സംഘത്തിലെ അനൂപിനെ കൊലപാതകക്കേസില്‍ കോടതി വിട്ടയച്ചിരുന്നു. അടുത്തിടെ റിലീസായ ആവേശം സിനിമയിലെ രംഗണ്ണന്റെ ‘എട മോനേ...’ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളാക്കി സമൂഹമാധ്യമങ്ങളിലൂടെ ഈ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഡംബരക്കാറില്‍ കൂളിങ് ഗ്ലാസ് ധരിച്ച് ഇയാള്‍ വന്നിറങ്ങുന്നതും കൂട്ടാളികള്‍ സ്വാഗതം ചെയ്യുന്നതും റീലില്‍ കാണാം. പാര്‍ട്ടിയിലേക്കു മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നത് അടക്കം റീലുകളിലുണ്ട്.

അറുപതിലേറെ പേര്‍ പാടത്ത് തമ്പടിച്ചതറിഞ്ഞ് പോലീസ് വന്നതും സാമുഹ്യമാധ്യങ്ങളില്‍ പ്രചരിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങളില്‍ കാണാം. ജില്ലയില്‍ ക്വട്ടേഷന്‍, ഗുണ്ടാ ആക്രമണങ്ങള്‍ വ്യാപകമായിരുന്നെങ്കിലും ഇടക്കാലത്തു നിലച്ചിരുന്നു. സമീപകാലത്തായി വീണ്ടും ഗുണ്ടാസംഘങ്ങള്‍ വ്യാപകമായിരിക്കുകയാണ്.

  • ആത്മകഥയിലൂടെ 'ബോംബാടാന്‍' ഇപി ജയരാജന്‍; ഉടന്‍ പുറത്തിറക്കും
  • സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് എയിംസ്
  • ആംബുലന്‍സില്ല കിട്ടിയില്ല; രണ്ട് മക്കളുടെ മൃതദേഹം ചുമലിലേറ്റി മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍
  • മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് രണ്ടു തവണ ബലാത്സം​ഗം ചെയ്തെന്നു വീട്ടമ്മ; ഗൂഢാലോചനയെന്ന് എസ് പി
  • നിവിന്‍പോളിക്കെതിരായ യുവതിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടുകള്‍
  • നിവിന്‍ പോളി പരാതിക്കാരിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി
  • ആകാശ യാത്രയിലും ഇനി ഇന്റര്‍നെറ്റ്; അടിമുടി മാറ്റങ്ങളുമായി എയര്‍ ഇന്ത്യ
  • ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
  • ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം
  • പാപ്പനംകോട് തീപിടിത്തം വൈരാഗ്യ കൊല; വൈഷ്ണയെ കൊലപ്പെടുത്തി ബിനു സ്വയം ജീവനൊടുക്കിയതെന്ന് സംശയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions