വിദേശം

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്; ഒരാള്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777- 300ER വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു വിമാനം. 211 യാത്രക്കാരുമായി ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയും ചെയ്തു.

സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഔദ്യോഗിക കണക്കുകള്‍ വരുമ്പോള്‍ പരിക്കേറ്റവരുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കാമെന്നാണ് സൂചന. വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാദ്ധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മെഡിക്കല്‍ സഹായത്തിനായി തായ്ലന്‍ഡിലെ പ്രാദേശിക വക്താക്കളുമായി ബന്ധപ്പെടുകയാണെന്നും വിമാനകമ്പനി അറിയിച്ചു.

മരിച്ചയാളുടെ കുടുംബത്തെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.'' സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എക്‌സില്‍ കുറിച്ചു. വിമാനത്തില്‍ 18 ജീവനക്കാരും ഉണ്ടായിരുന്നു. തായ്ലന്‍ഡ് അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ യാത്രക്കാര്‍ക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ സഹായത്തിനായി പ്രത്യേക സംഘത്തെ ബാങ്കോക്കിലേക്ക് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച യാത്രക്കാരന്റെ കുടുംബത്തിനും പരുക്കേറ്റ യാത്രക്കാര്‍ക്കും എല്ലാവിധ സഹായവും എത്തിക്കുമെന്ന് സിംഗപ്പൂര്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ചീ ഹോങ് ടാറ്റ് വ്യക്തമാക്കി.

  • സിറിയയില്‍ ജിഹാദികളെ തുറന്നുവിടുന്നത് ഗുരുതര ഭീഷണി; ആശങ്കയില്‍ യുകെയും യൂറോപ്പും
  • വിമതര്‍ സിറിയ പിടിച്ചെടുത്തു; പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് റഷ്യയില്‍ അഭയം തേടി
  • അമിത ചൂഷണം: പ്രമുഖ ബജറ്റ് എയര്‍ലൈനുകള്‍ക്ക് 179 മില്യണ്‍ യൂറോ പിഴ
  • മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി; വിവാദം
  • ട്രംപ് 2.0
  • യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അതി ശക്തനായി ട്രംപിന്റെ തിരിച്ചുവരവ്; കമലയ്ക്ക് അപ്രതീക്ഷിത തിരിച്ചടി
  • അമേരിക്ക വിധിയെഴുതുന്നു; വിജയപ്രതീക്ഷയില്‍ കമല ഹാരിസും ട്രപും
  • യുക്രൈന്‍ യുദ്ധത്തിനിടെ ആണവായുധ പരീക്ഷണം നടത്തി റഷ്യ, ആശങ്കയില്‍ ലോകം
  • ഇറാനില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം; ആശങ്കയില്‍ ലോകം
  • ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബര്‍ യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതായി ട്രംപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions