സ്പിരിച്വല്‍

ഏഴാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എയ്ല്‍സ്ഫോര്‍ഡ്: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം നാളെ ശനിയാഴ്ച നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏഴാമത് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീര്‍ത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്ഫോര്‍ഡ്.

നാളെ ശനിയാഴ്ച രാവിലെ 11.15 നു കൊടിയേറ്റ്, 11.30 നു നേര്‍ച്ചകാഴ്ചകളുടെ സ്വീകരണം, 11.45 നു ജപമാല, 1.15 നു പ്രസുദേന്തി വാഴ്ച, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, തുടര്‍ന്ന് 1.30 നു ആഘോഷമായ വിശുദ്ധ കുര്‍ബാന, 3.30നു ലദീഞ്, ആഘോഷമായ പ്രദക്ഷിണം, 4.30 നു മരിയന്‍ ഡിവോഷന്‍, സമാപന ആശീര്‍വാദം, അഞ്ചിനു സ്‌നേഹവിരുന്ന് എന്ന രീതിയിലാണ് തീര്‍ത്ഥാടനത്തിന്റെ സമയക്രമം.

തീര്‍ത്ഥാടന ദിവസം പ്രസുദേന്തിമാരാകുന്നതിനും, കഴുന്ന്, മുടി, അടിമ എന്നിവക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. ബസുകളും, കാറുകളും, കോച്ചുകളും പാര്‍ക്ക് ചെയ്യുവാന്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മിതമായ നിരക്കില്‍ സ്‌നാക്ക്, ടീ, കോഫി കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

കര്‍മ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിലേക്കും തിരുക്കര്‍മ്മങ്ങളിലേക്കും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പില്‍ഗ്രിമേജ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു കുരിശുമ്മൂട്ടില്‍ അറിയിച്ചു.


തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട്, സ്‌പെഷ്യല്‍ നീഡ് എന്നിവക്കും കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക

ഫാ. മാത്യു കുരിശുമ്മൂട്ടില്‍ (07767999087), ലിജോ സെബാസ്റ്റ്യന്‍ (07828874708), മനോജ് തോമസ് (07402429478), ഡൊമിനിക് മാത്യു (07894075151), ബോണി ജോണ്‍ (07403391718)

ദേവാലയത്തിന്റെ വിലാസം

The Friars, Aylesford, Kent, ME20 7BX

  • മാതാവിന്റെ പിറവിതിരുന്നാളിനു മുന്നോടിയായി വാല്‍ത്തംസ്‌റ്റോയില്‍ മരിയന്‍ ദിനാചരണം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സംഗം ശ്രീകൃഷ്ണ ജയന്തി - രക്ഷാ ബന്ധന്‍ ആഘോഷം ശനിയാഴ്ച
  • ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • വാല്‍ത്തംസ്‌റ്റോ സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
  • ലണ്ടന്‍ റീജിയനിലെ വാല്‍ത്താംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ അഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി ശനിയാഴ്ച
  • 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 12 മുതല്‍ 15 വരെ
  • ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; ഭക്തിനിര്‍ഭരമായ വാത്സിങ്ങാം തീര്‍ത്ഥാടനം നാളെ
  • വാത്സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും
  • വോള്‍വര്‍ഹാംപ്ടണ്‍ ഒഎല്‍പിഎച്ച് സീറോ മലബാര്‍ മിഷനിലെ തിരുനാള്‍ ഞായറാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions