പൂള്‍: മക്കളോടൊപ്പം താമസിക്കുകയായിരുന്ന, യുകെ മലയാളിയുടെ മാതാവ് ഡോര്‍സെറ്റില്‍ മരണമടഞ്ഞു. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ അംഗമായ ജാസ്മിന്റെ മാതാവ് സുന്ദിര എ കെ(71) വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ മരണമടഞ്ഞത്.
മക്കളോടൊപ്പം കുറേക്കാലമായി പൂളില്‍ താമസിച്ചു വരുകയായിരുന്നു സുന്ദിര. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ സജീവാ അംഗമായ ശ്രീറാമാണ് മരുമകന്‍.
കുടുംബത്തിന് ആശ്വാസവും പിന്തുണയുമായി അസോസിയേഷന്‍ അംഗങ്ങള്‍ ഒപ്പമുണ്ട്.