ചരമം

പോളണ്ടില്‍ മലയാളി യുവാവിന്റെ മരണം; പോസ്റ്റുമോര്‍ട്ടത്തില്‍ തലയില്‍ ക്ഷതം


തൃശ്ശൂര്‍: പോളണ്ടില്‍ രണ്ടു മാസം മുന്‍പ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടികുടുംബം. സാധാരണ മരണം എന്ന രീതിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ കയറ്റിയയച്ച മൃതദേഹം, നാട്ടില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ തലക്കേറ്റ ക്ഷതം കണ്ടെത്തുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ഈസ്റ്റര്‍ ആഘോഷത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ വീട്ടുകാര്‍ക്ക് മറുപടി ലഭിച്ചിട്ടില്ല. പെരിങ്ങോട്ടുകര സ്വദേശികളായ അമ്പാട്ടുവീട്ടില്‍ അഭിലാഷ്-ബിന്ദു ദമ്പതിമാരുടെ രണ്ടു മക്കളിലൊരാളാണ് മരിച്ച ആഷിക് രഘു. ഒരു വര്‍ഷം മുന്‍പാണ്‌ അയല്‍വാസിയായ യുവാവു മുഖേന ആഷിക് ജോലിതേടി പോളണ്ടിലെത്തിയത്. മരിക്കുന്നതിന് ഏതാനും മാസം മുന്‍പ് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി തുടങ്ങിയിരുന്നു. മലയാളികളായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആഷിക് താമസിച്ചിരുന്നത്.

ഏപ്രില്‍ ഒന്നിന് ആഷിക് മരിച്ചതായി വീട്ടില്‍ സന്ദേശമെത്തി. താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് സുഹൃത്തുക്കള്‍ ആദ്യം പറഞ്ഞത്.

ഇതുപ്രകാരം സ്വാഭാവികമരണമെന്ന് പോളണ്ടിലെ പ്രോസിക്യൂട്ടര്‍ വിധിയെഴുതി പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം കയറ്റിയയക്കാന്‍ അനുമതി നല്‍കി. ഇതിനിടയില്‍ ആഷിക്കിന്റെ സുഹൃത്തുക്കളുടെ സംസാരത്തില്‍ സംശയംതോന്നിയ അച്ഛന്‍ മൃതദേഹം നാട്ടിലെത്തുമ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി പോലീസില്‍ അപേക്ഷ നല്‍കി. ആഷിക്കിന്റെ മരണം നടന്ന ദിവസം ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തതായും അവസാനം ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നതായും സുഹൃത്തുക്കള്‍ മാറ്റിപ്പറഞ്ഞെന്ന് കുടുംബം ആരോപിക്കുന്നു.

12-ന് നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ 'തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. ശരീരത്തില്‍ അഞ്ചിടത്തായി പരിക്കുകളും കണ്ടെത്തി. റീ പോസ്റ്റ്‌മോര്‍ട്ടസാധ്യത കണക്കിലെടുത്ത് ആഷിക്കിന്റെ മൃതദേഹം ലാലൂരില്‍ മറവുചെയ്യുകയാണുണ്ടായത്.

  • കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പരീക്ഷ തലേന്ന് ദാരുണാന്ത്യം
  • ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ എം. ഗംഗാധരന്‍ അന്തരിച്ചു
  • നാട്ടില്‍ കുഴഞ്ഞുവീണു മരിച്ച സ്‌കോട്ട് ലന്‍ഡ് മലയാളിയുടെ സംസ്കാരം നാളെ
  • ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
  • ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെത്തിയ ലണ്ടന്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  • സ്‌റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമിന് വിട പറയാനൊരുങ്ങി മലയാളി സമൂഹം
  • കവന്‍ട്രി യിലെ ബിന്ദു ജിനുവിന്റെ മാതാവ് നിര്യാതയായി
  • ബര്‍ലിന്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
  • കൊല്ലത്ത് ഗര്‍ഭിണിയായ 19കാരി ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
  • വൂള്‍വര്‍ഹാംപ്ടണില്‍ അന്തരിച്ച ജെയ്സണ്‍ ജോസഫിന്റെ പൊതുദര്‍ശനവും സംസ്കാരവും ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions