നവധാര സ്‌കൂള്‍ ഓഫ് മ്യൂസിക് ലണ്ടന്റെ ആഭിമുഖ്യത്തില്‍ കലയുടെ മാമാങ്കമായ മേളപ്പെരുമ 2 ന് ലണ്ടനിലെ ഹാരോയില്‍ ജൂണ്‍ എട്ടിന് അരങ്ങുണരും. പൂരത്തിന്റെ നിറച്ചാര്‍ത്തുമായി, സിരകളെ ത്രസിപ്പിക്കുന്ന നാദവിസ്മയവും തീര്‍ക്കാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളും ഒപ്പം ചലച്ചിത്രതാരം ജയറാമും എത്തുമ്പോള്‍ ഭാവ-രാഗ-താളലയവുമായി മലയാളത്തിന്റെ വാനമ്പാടി കെ എസ് നയിക്കുന്ന അത്യുഗ്രന്‍ സംഗീത നിശയും അരങ്ങേറുന്നു.
അതിനൂതന സാങ്കേതിക വിദ്യകളുമായി അരങ്ങേറുന്ന, എട്ടുമണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ two-in-one മെഗാ സ്റ്റേജ് ഷോ കലാസ്വാദകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും.
പാട്ടും മേളവും അടിപൊളി നൃത്തച്ചുവടുകളും ഒക്കെ കണ്ടും കേട്ടും, രുചിയേറും തനിനാടന്‍ കേരള ഭക്ഷണവുമൊക്കെ ആസ്വദിച്ച്, എക്കാലത്തേക്കും മനസ്സുനിറയെ കുറെ നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കാനായി ഏവരെയും മേളപ്പെരുമ 2 ലേക്ക് സ്വാഗതം ചെയ്യുന്നതായി വിനോദ് നവധാര അറിയിച്ചു.