യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു മറ്റൊരു വിയോഗ വാര്‍ത്ത. സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണി(39) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വച്ചായിരുന്നു ഷെറിന്റെ അന്ത്യം.
രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം.
നാല് വയസുള്ള ഒരു മകളാണ് ഉള്ളത്. ഇവരുടെ ബന്ധുക്കള്‍ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം ഫ്യൂണറല്‍ ഡയറക്ടോഴ്‌സ് ഏറ്റെടുത്തതായാണ് വിവരം. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.