യു.കെ.വാര്‍ത്തകള്‍

3,70,000 കോടി രൂപയിലേറെ ആസ്തിയുമായി ബ്രിട്ടനിലെ ഏറ്റവും വലിയ ധനികന്‍ ഇന്ത്യക്കാരന്‍ ഗോപിചന്ദ് ഹിന്ദുജ

ബ്രിട്ടനിലെ അതിസമ്പന്നരുടെ പുതിയ പട്ടികപ്രകാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവും വലിയ സമ്പന്നനായി ഇന്ത്യന്‍ വംശജരായ ഹിന്ദുജ കുടുംബം. സണ്‍ഡേ ടൈംസിന്റെ റിച്ച് ലിസ്റ്റില്‍ ആണ് ഹിന്ദുജ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി എന്ന് മാത്രമല്ല, ആസ്തിയുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഹിന്ദൂജ ഗ്രൂപ്പിന്റെ ഉടമകളാണ് ഗോപിചന്ദ് ഹിന്ദൂജയും കുടുംബവും.

മുംബൈ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസ്സ് താത്പര്യങ്ങള്‍ വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുകയാണ്. ബാങ്കിംഗ്, ഫിനാന്‍സ്, മീഡിയ, എന്റര്‍ടെയിന്മെന്റ്, ഊര്‍ജ്ജം എന്നിങ്ങനെ വിവിധ മേഖലകളില്‍ ശക്തമായ സാന്നിദ്ധ്യമുള്ള ഹിന്ദൂജ ഗ്രൂപ്പിന് കീഴില്‍ മൊത്തം 2 ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ യുക്രെയിന്‍ വംശജനായ സര്‍ ലിയോനാര്‍ഡ് ബ്ലവറ്റ്‌നിക്ക് ആണ്. സ്വകാര്യ ഇക്വിറ്റി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബിസിനസ്സില്‍ ഉള്ള ഡേവിഡ് റൂബെന്‍, സൈമണ്‍ റൂബേന്‍ എന്നീ സഹോദരങ്ങളാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗിക ഉടമ കൂടിയായ ഐനിയോസ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്റെ സ്ഥാപകന്‍, സര്‍ ജിം റാറ്റ്ക്ലിഗഫ് ഈ ലിസ്റ്റില്‍ നാലാമതും നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ള, ഡൈസണ്‍ എന്ന ടെക് സ്ഥാപനത്തിന്റെ സ്ഥാപകന്‍ കൂടിയായ സര്‍ ജെയിംസ് ഡൈസന്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. 14,92 ബില്യണ്‍ പൗണ്ടിന്റെ ആസ്തിയുമായി മറ്റൊരു ഇന്ത്യന്‍ വംശജനായ ലക്ഷ്മി മിത്തല്‍ ഈ ലിസ്റ്റില്‍ ഏഴാം സ്ഥാനത്തെത്തി. ലക്സംബര്‍ഗ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഉരുക്കു നിര്‍മ്മാണ കമ്പനി ആഴ്സെലര്‍ മിത്തലിന്റെ ചെയര്‍മാന്‍ ആണ് ലക്ഷ്മി മിത്തല്‍ യൂറോപ്പ്, വടക്കെ അമേരിക്ക, തെക്കെ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഏറ്റവും വലിയ ഉരുക്കു നിര്‍മ്മാതാക്കള്‍ കൂടിയാണിവര്‍.

എങ്കിലും ബ്രിട്ടനിലെ ശതകോടീശ്വരന്മാരുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കുറയുകയാണെന്നാണ് ഈ ലിസ്റ്റ് വ്യക്തമാക്കുന്നത്. 2022- ല്‍ 177 ശതകോടീശ്വരന്മാര്‍ ബ്രിട്ടനില്‍ ഉണ്ടായിരുന്നു. 2023 ആയപ്പോഴേക്കും അത് 171 ആയി കുറഞ്ഞിരുന്നു. ഈ വര്‍ഷം ഇത് വീണ്ടും കുറഞ്ഞ്, ഇപ്പോള്‍ 165 ശതകോടീശ്വരന്മാര്‍ മാത്രമാണ് ബ്രിട്ടനിലുള്ളത്.

  • ബെല്‍ഫാസ്റ്റില്‍ വിട പറഞ്ഞ മൂലമറ്റം സ്വദേശി ബിനോയ് യുടെ സംസ്‌കാരം 13ന്
  • യുകെയിലെ പ്രീ സ്‌കൂളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളെന്ന് യുവതിയുടെ കുറിപ്പ്
  • എന്‍എച്ച്എസില്‍ ആഴ്ചകള്‍ക്കുള്ളില്‍ ട്രിപ്പിള്‍ മഹാമാരി ആഞ്ഞടിക്കുമെന്ന് ആശങ്ക
  • സ്ത്രീകളെ നോക്കി ചൂളമടിച്ചാലും കമന്റടിച്ചാലും ഇനി 1000 പൗണ്ട് പിഴ!
  • ഇംഗ്ലണ്ടിലെ പുതിയ കൗണ്‍സില്‍ ഹോമുകള്‍ റൈറ്റ് ടു ബൈ സ്‌കീമിന് പുറത്താകും; തിരിച്ചടി
  • ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ വിദേശീയര്‍, ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്
  • ട്രംപിന്റെ വിജയം ഹാരിയ്ക്കും ഭാര്യക്കും തിരിച്ചടി! ഹാരി രാജ്യം വിടാനും സാധ്യത
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കാന്‍ മത്സരിച്ച് ലെന്‍ഡര്‍മാര്‍; ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  • ട്രംപ് ജയത്തിന് പിന്നാലെ ലണ്ടനിലെ യു എസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം; പരിഹസിച്ചു സോഷ്യല്‍മീഡിയ
  • കൂട്ടിയത് കൂട്ടി; അടുത്ത ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions