നാട്ടുവാര്‍ത്തകള്‍

ഓസ്ട്രേലിയയില്‍ 2 മലയാളി യുവതികള്‍ കടലില്‍ വീണ് മരിച്ചു; ഒരാള്‍ രക്ഷപെട്ടു

കണ്ണൂര്‍: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ടു മലയാളി യുവതികള്‍ കാല്‍വഴുതി കടലില്‍ വീണു മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്ന ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.

തിങ്കളാഴ്ച വൈകീട്ട് 4.30ന് ആയിരുന്നു അപകടം. സിഡ്‌നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ എത്തിയതായിരുന്നു മൂവരും. ഇവര്‍ കടലിനോട് ചേര്‍ന്ന പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു.
റോഷ്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്ര്‍ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാഷിമിന്റെയും-കെ.എം.സി.സി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിന്റെയും മകളാണ് മര്‍വ ഹാഷിം. ഓസ്ട്രേലിയയിലെ കെ.എം.സി.സി നേതാവാണ്. ഭര്‍ത്താവ്: ഡോ. സിറാജുദ്ദീന്‍ (കാസര്‍കോട്). മക്കള്‍: ഹംദാന്‍, സല്‍മാന്‍, വഫ. സഹോദരങ്ങള്‍: നൂറുല്‍ ഹുദ (കാനഡ), ഹിബ (ഷാര്‍ജ), ഹാദി (ബിടെക് വിദ്യാര്‍ത്ഥി).

ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് സ്‌നബിലിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് മര്‍വ. യുകെജി കാലം മുതല്‍ പ്ലസു വരെ സൗദി അറേബ്യയിലെ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പഠനം. 2007ല്‍ കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജില്‍ നിന്നും ബിരുദവും 2020ല്‍ ഓസ്‌ട്രേലിന്‍ കര്‍ടിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍വിറോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് എമര്‍ജന്‍സിയില്‍ ബിരുദാനന്ദര ബിരുദവും നേടിയിരുന്നു.

കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് നീര്‍ഷാ ഹാരിസ്. മക്കള്‍: സായാന്‍ അയ്മിന്‍, മുസ്‌ക്കാന്‍ ഹാരിസ്, ഇസ്ഹാന്‍ ഹാരിസ്. പിതാവ്: എ.എസ്. റഹ്മാന്‍. മാതാവ്: ലൈല. സഹോദരങ്ങള്‍: ജുഗല്‍, റോഷ്ന.

  • അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി
  • കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വൈദികന്‍: നഷ്ടമായത് 1.41 കോടി രൂപ
  • കൊച്ചിയില്‍ വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
  • ആര്‍ജികര്‍ ബലാത്സംഗ കൊല; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍, ശിക്ഷാ വിധി തിങ്കളാഴ്ച
  • കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി അരുണ്‍കുമാറും കൂട്ടരും
  • പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, അമ്മയെ വെറുതെ വിട്ടു
  • സെയ്ഫ് അലിഖാന്റെ ഫ്ലാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ്
  • ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ആദ്യം ലക്ഷ്യമിട്ടത് ജിതിനെ മാത്രം
  • തിരുവനന്തപുരത്ത് നിന്ന് ഹീത്രൂവിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു
  • കാരണഭൂതനു ശേഷം സ്തുതി ഗീതം; പിണറായിയെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions