ഇപ്പോഴത്തെ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങുന്നില്ല; സോനാക്ഷിയുടെ വിവാഹത്തെക്കുറിച്ച് ശത്രുഘ്നന്‍ സിന്‍ഹ
നടി സോനാക്ഷി സിന്‍ഹയുടെ വിവാഹ അഭ്യൂഹങ്ങളില്‍ മൗനം വെടിഞ്ഞ് പിതാവായും നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നന്‍ സിന്‍ഹ. ജൂണ്‍ 23 ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ സഹീര്‍ ഇഖ്ബാലുമായി സോനാക്ഷി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സൊനാക്ഷി ഇക്കാര്യത്തെ കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശത്രുഘ്നന്‍ സിന്‍ഹ പറയുന്നത്. ഇക്കാലത്ത് കുട്ടികള്‍ വിവാഹത്തിന് അനുവാദം ചോദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകരം, അവര്‍ തങ്ങളുടെ തീരുമാനം മാതാപിതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഞാന്‍ ഇങ്ങോട്ട് വന്നു. എന്റെ മകളുടെ പദ്ധതികളെക്കുറിച്ച് ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല. അപ്പോള്‍ നിങ്ങളുടെ ചോദ്യം അവള്‍ വിവാഹം കഴിക്കുകയാണോ? എന്നാണ്. അവള്‍ എന്നോട് അതിനെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ മാധ്യമങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞത് മാത്രമേ എനിക്ക് അറിയൂ.. അവള്‍ എന്നെ വിശ്വാസത്തിലെടുക്കുകയാണെങ്കില്‍ ഞാനും ഭാര്യയും ഇരുവര്‍ക്കും അനുഗ്രഹം നല്‍കും. അവള്‍ക്ക് എപ്പോഴും എല്ലാ സന്തോഷവും ഞങ്ങള്‍ നേരുന്നു” ശത്രുഘ്നന്‍ പറഞ്ഞു.
സൊനാക്ഷി ശരിയായ തീരുമാനം എടുക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ മകളുടെ തീരുമാനത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. അവള്‍ ഒരിക്കലും തെറ്റായ തീരുമാനം എടുക്കില്ല. മുതിര്‍ന്നവളെന്ന നിലയില്‍ അവള്‍ക്ക് സ്വന്തം തീരുമാനങ്ങന്‍ എടുക്കാനുള്ള അവകാശമുണ്ട്. എന്റെ മകളുടെ വിവാഹ ആഘോഷങ്ങളില്‍ നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു.