അസോസിയേഷന്‍

'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' യും 'ഇന്ത്യന്‍ സൗന്ദര്യ മത്സരവും' ഒരുക്കങ്ങള്‍ ലണ്ടനില്‍ പൂര്‍ത്തിയാകുന്നു

കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' യോട് അനുബന്ധിച്ചു നടക്കുന്ന 'ഇന്ത്യന്‍ ബ്യൂട്ടി പേജന്റ്' നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മിസ്റ്റര്‍, മിസ്സ്, മിസ്സിസ് എന്ന മൂന്നു കാറ്റഗറികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ബാഹ്യ സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമനപ്പുറം മത്സരാര്‍ഥികളില്‍ വ്യക്തിത്വ വികസനവും ആത്മവിശ്വാസവും ഏതു ജീവിത സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള സാമര്‍ത്ഥ്യവും സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധവും സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇത്തരം മത്സരങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

സൗന്ദര്യം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് വെറും ബാഹ്യ കാഴ്ചയോ നിറമോ മാത്രമല്ലന്നും ഓരോ വ്യക്തികളുടെയും സ്വഭാവത്തിലും നോക്കിലും നടപ്പിലും നില്‍പ്പിലും ഇരിപ്പിലും, സംസാരത്തിലും തുടങ്ങി നമ്മുടെ ഓരോ പ്രവര്‍ത്തനത്തിലും ചലനത്തിലും അന്തര്‍ലീനമായിരിക്കുന്ന ഘടകങ്ങളുടെ ആകെ തുകയാണ് അത് എന്ന് മനസ്സിലാക്കിത്തരുന്ന വേദികളാണ് ബ്യൂട്ടി പേജന്റ് മത്സരവേദികള്‍. ആത്മവിശ്വാസവും മനോഭാവവും മനധൈര്യവും ബുദ്ധിശക്തിയും പരസ്പര പൂരകങ്ങളാകുന്ന മത്സര വേദിയില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മാറ്റുരക്കും. മൂന്ന് റൗണ്ടുകളായി നടക്കുന്ന മത്സരങ്ങള്‍ക്ക് എന്തൊക്കെ ചെയ്യണം എങ്ങനെ തയ്യാറാകണം എന്നതിനുള്ള പരിശീലനം മത്സരാര്‍ത്ഥികള്‍ക്ക് നല്‍കും.

വ്യക്തിപരമായ തങ്ങളുടെ കഴിവുകള്‍ കണ്ടെത്തുക എന്നതും ഈ പരിശീലനത്തിന്റെ ഒരു ഉദ്ദേശമാണ്. ഇത്തരം സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് പലരുടെയും വ്യക്തി ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മത്സരത്തിന് ഏതൊക്കെ രീതിയിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണം, ഏതു രീതിയിലുള്ള മേക്കപ്പ് ചെയ്യണം എങ്ങനെ സംസാരിക്കണം വേദിയില്‍ എങ്ങനെ നടക്കണം നില്‍ക്കണം എങ്ങനെ ഒരുങ്ങണം തുടങ്ങിയുള്ള പരിശീലനം മത്സരാര്‍ത്ഥികള്‍ക്ക് ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. കോളേജ് / യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും വിവിധ പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്ന വഴി ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ജൂലൈ 13 ശനിയാഴ്ച ലണ്ടന്‍ ഹോണ്‍ ചര്‍ച്ചിലുള്ള കാമ്പ്യണ്‍ അക്കാദമി ഹാളില്‍ ഉച്ചകഴിഞ്ഞു 2 മണി മുതലാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' അരങ്ങേറുന്നത്.

സൗന്ദര്യ മത്സരത്തോടൊപ്പം സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറും.ഒപ്പം സൗത്ത് ഇന്ത്യന്‍ ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കും. ഏവര്‍ക്കും 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ'യിലേക്ക് ഹാര്‍ദമായ സ്വാഗതം.ഷാന്‍ പ്രോപ്പര്‍ട്ടീസ്, ദി ടിഫിന്‍ ബോക്‌സ്, ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, ലോ & ലോയേഴ്‌സ് സോളിസിറ്റര്‍സ്, ജോയ് ആലുക്കാസ്, മാഗ്‌നവിഷന്‍ ടീവി എന്നിവരാണ് ഇവന്റ് പാര്‍ട്ട്‌ണേഴ്‌സ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക. കലാഭവന്‍ ലണ്ടന്‍ ടീം 07841613973 kalabhavanlondon@gmail.com

 • യുകെകെസിഎ 21-ാമത് കണ്‍വന്‍ഷന് ആവേശ കൊടിയിറക്കം
 • യുക്മ ടിഫിന്‍ ബോക്‌സ് കേരളാ പൂരം 2024'ന് ആവേശം പകരാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്‌ലാഷ് മോബ്
 • ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോയില്‍ നിയുക്ത എംപി സോജന്‍ ജോസഫും കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാലയും മുഖ്യാതിഥികള്‍
 • ചാലക്കുടിയുടെ 'ആരവം' ആഘോഷമായി
 • 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ 'യില്‍ ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ പ്രദര്‍ശനവും അവതരണവും
 • ചാലക്കുടി ചങ്ങാത്തം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ കൂടുന്നു; ' ആരവം 2024' ജൂണ്‍ 29ന്
 • ക്രിക്കറ്റ് വസന്തവുമായി മാഞ്ചസ്റ്ററില്‍ നൈറ്റ്സ് ക്ലബ് വീണ്ടും
 • കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന 'ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' യില്‍ 'വീ ഷാല്‍ ഓവര്‍ കം' താരങ്ങള്‍ക്ക് ആദരവും സ്വീകരണവും'
 • ജൂലൈ 6ലെ കണ്‍വന്‍ഷന്‍ ക്നാനായ സാഗരമാകുമ്പോള്‍ ഒരുക്കങ്ങള്‍ പുന:പരിശോധിച്ച് വിവിധകമ്മറ്റികള്‍
 • ലണ്ടനില്‍ പൂരപ്പറമ്പൊരുക്കി മട്ടന്നൂര്‍ -ജയറാം ടീമിന്റെ 'മേളപ്പെരുമ'; പാട്ടിന്റെ പാലാഴി തീര്‍ത്ത് ചിത്രയും സംഘവും
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions