ചരമം

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ്‌ പ്രസവത്തെ തുടര്‍ന്ന് അന്തരിച്ചു

ഡബ്ലിന്‍/സുല്‍ത്താന്‍ ബത്തേരി: അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ്‌ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മരിച്ചത്. രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
നവജാത ശിശു സുഖമായിരിക്കുന്നു.

കെറി ജനറല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. കൗണ്ടി ലിമെറിക്കിലെ ആബിഫില്‍ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് ചീരാല്‍ കരുവാലിക്കുന്ന് കരവട്ടത്തിന്‍കര ബൈജു സ്കറിയ. ജോഹാനും ജുവാനുമാണ് മക്കള്‍. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എല്‍സിയും ഇപ്പോള്‍ അയര്‍ലന്‍ഡിലുണ്ട്. കെറി ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട്.

  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  • ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്‌കാരം ശനിയാഴ്ച ലൂക്കനില്‍
  • റെഡ്ഡിംഗിലെ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍
  • കാനഡയില്‍ തൊടുപുഴ‌ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍
  • ഓസ്ട്രേലിയയില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: വിയോഗം ജന്‍മദിനത്തലേന്ന്
  • സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി മരണമടഞ്ഞു; വേദനയോടെ യുകെ മലയാളികള്‍
  • ലെസ്റ്റര്‍ മലയാളി മരണമടഞ്ഞു
  • അഖിലിന് വിടനല്‍കാന്‍ പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനം വെള്ളിയാഴ്ച; സംസ്‌കാരം നാട്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions