ചരമം

ലങ്കാഷെയറിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ നിര്യാതനായി


ലങ്കാഷെയര്‍ ചോര്‍ലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ (68) നിര്യാതനായി. കോട്ടയം പാലാ സ്വദേശിയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗം ആണ്.

രണ്ടുമാസമായി ബ്ലാക്ക് പൂള്‍ ഹോസ്പിറ്റലില്‍ ഹൃദയസംബന്ധമായ അസുഖവുമായി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്.

പാലാ നീണ്ടൂര്‍ കുടുംബാംഗവും ചോര്‍ലി ഹോസ്പിറ്റലിലെ നഴ്സുമായ ആലീസ് ജോസഫ് ആണ് ഭാര്യ.

മക്കള്‍: മറീന സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍), ജോയല്‍ സ്രാമ്പിക്കല്‍ (ലോയര്‍), അഞ്ജു സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍).

ജോസഫ് എബ്രഹാം 2004ല്‍ കുടുംബസമേതം എത്തിയപ്പോള്‍ ചോര്‍ലിയില്‍ 6 മലയാളി കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളികളുടെ ഇടയില്‍ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ജോസഫ് എബ്രഹാം ബാബുച്ചേട്ടന്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു അദ്ദേഹം.

പൊതുദര്‍ശനത്തിന്റെയും സംസ്കാരത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

 • ജര്‍മനിയില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; തിരിച്ചറിഞ്ഞത് ഡിഎന്‍എ ടെസ്റ്റിലൂടെ
 • ബെഡ്‌ഫോര്‍ഡില്‍ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
 • ഹാരോയിലെ നാലു വയസുകാരി ടിയാന മോളുടെ സംസ്‌കാരം ശനിയാഴ്ച
 • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ്‌ പ്രസവത്തെ തുടര്‍ന്ന് അന്തരിച്ചു
 • കുംബ്രിയായില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു
 • ബ്രദറണ്‍ സഭാ സുവി. എബി കെ ജോര്‍ജിന്റെ പിതാവ്. കെ.പി. ജോര്‍ജ്ജുകുട്ടി അന്തരിച്ചു
 • കാംബ്രിയയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചു മരിച്ചു
 • കാന്‍സര്‍ ചികിത്സയിലിരിക്കെ മലയാളി കോര്‍ക്കില്‍ അന്തരിച്ചു
 • തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐ തൂങ്ങിമരിച്ചു
 • സ്വിന്‍ഡനില്‍ മലയാളി യുവതി അന്തരിച്ചു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions