യു.കെയില്‍ സ്ഥിര താമസമാക്കിയവരും, ജോലി ചെയ്യുന്നവരും, പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം. ചാലക്കുടിയുടെ ആരവങ്ങള്‍ ഉയര്‍ത്തികൊണ്ട് യു.കെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍.
ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, ചാലക്കുടിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ നിന്നും യു.കെ. യില്‍ എത്തിച്ചേര്‍ന്നിട്ടുള്ള മലയാളികള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ വൈറ്റ് മോര്‍ വില്ലേജ് ഹാളില്‍ *ആരവം 2024* എന്ന പേരില്‍ ജൂണ്‍ 29 ശനിയാഴ്ച രാവിലെ 11 മുതല്‍ രാത്രി 10 വരെ ഒത്തു ചേരുന്നു.
ചാലക്കുടി എന്ന നാടിനെ സ്‌നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓര്‍മ്മകളെല്ലാം ഇവിടെ പങ്ക് വെക്കാം....
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാമത്സരങ്ങള്‍, കേരളത്തിന്റെ തനത് രുചികളുമായി വിഭവ സമൃദ്ധമായ നാടന്‍ സദ്യ, സാംസ്‌കാരിക സമ്മേളനം, സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷന്‍ ഒരുക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാര്‍ ഒരുക്കുന്ന കലാവിരുന്ന്, ആരവം 2024 ആഘോഷ രാവിന് മാറ്റ് കൂട്ടാന്‍ ഡിജെ എബി ജോസും സംഘവും ഒരുക്കുന്ന ഡിജെ ചെണ്ട ഫ്യൂഷന്‍, വാട്ടര്‍ ഡ്രംസ് തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ആരവം 2024 ആഘോഷമാക്കി മാറ്റാന്‍ ഒരുക്കിയിരിക്കുന്നത്.
എല്ലാ ചാലക്കുടി ചങ്ങാത്തം കൂട്ടുകാരെയും സ്‌നേഹപൂര്‍വ്വം ആരവം 2024 ലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
ആരവം 2024 ആഘോഷ കമ്മിറ്റി
സോജന്‍ കുര്യാക്കോസ്
പ്രസിഡന്റ്
ആദര്‍ശ് ചന്ദ്രശേഖര്‍
സെക്രട്ടറി
ജോയ് പാലത്തിങ്കല്‍
ട്രഷറര്‍
ബാബു തോട്ടാപ്പിള്ളി
പ്രോഗ്രാം കണ്‍വീനര്‍