അസോസിയേഷന്‍

'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ 'യില്‍ ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ പ്രദര്‍ശനവും അവതരണവും

കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ശനിയാഴ്ച ലണ്ടനില്‍ വെച്ച് സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ 'യില്‍, ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം നടത്തും.കഥകളി, തെയ്യം, കളരിപ്പയറ്റ്, ഓട്ടന്‍തുള്ളല്‍, ഭാരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, ഒഡിസി, തിരുവാതിര, ഫോക് ഡാന്‍സ്, ചാക്യാര്‍ കൂത്ത്, ഒപ്പന, മാര്‍ഗംകളി, മാപ്പിളപ്പാട്ട്, മയിലാട്ടം, മണിപ്പൂരി,പഞ്ചാബി, കൂടിയാട്ടം, കേരള നടനം, തുടങ്ങി വിവിധങ്ങളായ ഇന്ത്യന്‍ കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങള്‍ ഓരോന്നായി വേദിയിലേക്ക് കടന്നു വന്നു പെര്‍ഫോം ചെയ്യും.

'ഡിസ്‌കവര്‍ ഇന്ത്യ' എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ പെര്‍ഫോം ചെയ്യാന്‍ താല്പര്യമുള്ള ഏതെങ്കിലും ഇന്ത്യന്‍ ആര്‍ട്ട്‌സ് രൂപങ്ങളുടെ അവതരണത്തില്‍ പാടവവും വേദിയില്‍ അവതരിപ്പിച്ചുപരിചയവുമുള്ളവര്‍ ദയവായി ഉടന്‍തന്നെ കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടുക. ജൂലൈ 13 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണി മുതല്‍ ലണ്ടനിലെ ഹോണ്‍ ചര്‍ച്ചിലുള്ള ക്യാമ്പ്യണ്‍ അക്കാദമി ഹാളിലാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' ആന്‍ഡ് ഇന്ത്യന്‍ ബ്യൂട്ടി പേജന്റ് അരങ്ങേറുന്നത്, ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ സഹകരണത്തോടു കൂടിയാണ് പ്രോഗ്രാം അരങ്ങേറുന്നത്.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.

കലാഭവന്‍ ലണ്ടന്‍ ഫോണ്‍ : 07841613973

email : kalabhavanlondon@gmail.com

 • യുകെകെസിഎ 21-ാമത് കണ്‍വന്‍ഷന് ആവേശ കൊടിയിറക്കം
 • യുക്മ ടിഫിന്‍ ബോക്‌സ് കേരളാ പൂരം 2024'ന് ആവേശം പകരാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്‌ലാഷ് മോബ്
 • ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോയില്‍ നിയുക്ത എംപി സോജന്‍ ജോസഫും കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാലയും മുഖ്യാതിഥികള്‍
 • ചാലക്കുടിയുടെ 'ആരവം' ആഘോഷമായി
 • ചാലക്കുടി ചങ്ങാത്തം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ കൂടുന്നു; ' ആരവം 2024' ജൂണ്‍ 29ന്
 • ക്രിക്കറ്റ് വസന്തവുമായി മാഞ്ചസ്റ്ററില്‍ നൈറ്റ്സ് ക്ലബ് വീണ്ടും
 • കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന 'ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' യില്‍ 'വീ ഷാല്‍ ഓവര്‍ കം' താരങ്ങള്‍ക്ക് ആദരവും സ്വീകരണവും'
 • ജൂലൈ 6ലെ കണ്‍വന്‍ഷന്‍ ക്നാനായ സാഗരമാകുമ്പോള്‍ ഒരുക്കങ്ങള്‍ പുന:പരിശോധിച്ച് വിവിധകമ്മറ്റികള്‍
 • 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' യും 'ഇന്ത്യന്‍ സൗന്ദര്യ മത്സരവും' ഒരുക്കങ്ങള്‍ ലണ്ടനില്‍ പൂര്‍ത്തിയാകുന്നു
 • ലണ്ടനില്‍ പൂരപ്പറമ്പൊരുക്കി മട്ടന്നൂര്‍ -ജയറാം ടീമിന്റെ 'മേളപ്പെരുമ'; പാട്ടിന്റെ പാലാഴി തീര്‍ത്ത് ചിത്രയും സംഘവും
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions