സിനിമ

'എംഡിഎംഎ കലര്‍ത്തിയ പാനീയം നല്‍കി, ബലാത്സംഗം ചെയ്തു'; ഒമര്‍ ലുലുവിനെതിരെ നടി

ബലാത്സംഗ കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി എതിര്‍ത്ത് പരാതിക്കാരിയായ നടി. എംഡിഎംഎ കലര്‍ത്തിയ പാനീയം നല്‍കി മയക്കി ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ ആരോപണം. സംവിധായകന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നടി നല്‍കിയ ഉപഹര്‍ജിയിലാണ് ഈ ആരോപണം. നടിയെയും കക്ഷി ചേര്‍ത്ത ജസ്റ്റിസ് സി.എസ്. ഡയസ് ഹര്‍ജി ജൂലൈ 22ന് പരിഗണിക്കാന്‍ മാറ്റി.

വിവാഹിതനാണെന്നത് മറച്ചുവെച്ചു. വിവാഹ വാഗ്ദാനം നല്‍കിയും സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്നും നടി പറഞ്ഞു. സിനിമാ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു.

'ഒമര്‍ ലുലു മയക്കുമരുന്നിന് അടിമയാണ്. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം കേസ് നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നുവെന്നും' നടി പറഞ്ഞു.

പ്രതി നേരിട്ടും ഡ്രൈവര്‍ നാസില്‍ അലി, സുഹൃത്ത് ആസാദ് തുടങ്ങിയവര്‍ വഴിയും കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും നടി പറഞ്ഞു . ഈ മൊബൈല്‍ സംഭാഷണങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ്. വലിയ സ്വാധീന ശക്തിയുള്ളയാളാണ് പ്രതി, ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തണമെന്നും ഉപഹര്‍ജിയില്‍ നടി ആവശ്യപ്പെട്ടു.

സംവിധായകന് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 2022 മുതല്‍ പരാതിക്കാരി തന്റെയൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നുവെന്നും ഉഭയസമ്മത പ്രകാരമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് ഒമര്‍ ലുലുവിന്റെ വാദം.

 • മമ്മൂട്ടി ചിത്രത്തില്‍ നായിക സുസ്മിത ഭട്ട്
 • മലര്‍ മിസ് ഇനി ഡോ. സായ്‌‌പല്ലവി
 • എന്റെ ജീവിതം വേണമെങ്കില്‍ ഒരു ബുക്ക് ആക്കിമാറ്റാം- ശാലുമേനോന്‍
 • ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനായി 21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗുമായി രഞ്ജിനി ഹരിദാസ്
 • 'അമ്മ'യില്‍ രാഷ്ട്രീയമില്ല, ഞാന്‍ ഇവിടെ യുഡിഎഫ് അല്ല- സിദ്ദിഖ്
 • കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് ഇഡിക്ക് മൊഴി നല്‍കി സൗബിന്‍ ഷാഹിര്‍
 • ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ' ഇടപെട്ടിട്ടില്ലെന്ന് സിദ്ദിഖ്
 • ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമര്‍ശനം; മറുപടിയുമായി മഡോണ സെബാസ്റ്റ്യന്‍
 • ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ്; 'വമ്പന്‍ സ്രാവുകള്‍' കുടുങ്ങുമോ?
 • റിലീസിന് മുമ്പ് ' ഇന്ത്യന്‍ 2'ല്‍ കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions