സിനിമ

രാജമൗലിയുടെ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ്

ആര്‍ആര്‍ആര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുകയാണ് എസ്എസ് രാജമൗലി. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വലിയൊരു അപ്‌ഡേറ്റ് ആണ്ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായി എത്തുന്ന സിനിമയില്‍ മഹേഷ് ബാബുവിന് വില്ലനായി നടന്‍ പൃഥ്വിരാജ് എത്തുമെന്ന വാര്‍ത്തകളാണ് പുറത്തെത്തിയിരിക്കുന്നത്. തെലുങ്ക് സിനിമകളില്‍ സ്ഥിരം കാണുന്ന വില്ലന്‍ കഥാപാത്രമായിരിക്കില്ല പൃഥ്വിരാജിന്റെത്. ചെയ്യുന്ന ഓരോ കാര്യത്തെയും നീതീകരിക്കുന്ന വ്യക്തമായ ഒരു കഥയുണ്ടാകും ഈ കഥാപാത്രത്തിന്.

സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിയും പൃഥ്വിരാജും ധാരണയിലെത്തിയിട്ടുണ്ടെന്നും പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. ഹനുമാനുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തില്‍ രാജമൗലിയും വിജയേന്ദ്രപ്രസാദും എഴുതിച്ചേര്‍ത്തിട്ടുണ്ട്.അതിനാല്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് ഹനുമാന്റെ സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കും. ഹോളിവുഡില്‍ നിന്നുള്ള വലിയൊരു സ്റ്റുഡിയോ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  • ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരേ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്
  • ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍..; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി നടി മാളവിക
  • 'കുട്ടിയെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത്, സെയ്ഫ് ഒറ്റയ്ക്ക് അക്രമിയെ നേരിട്ടു'- കരീനയുടെ മൊഴി
  • ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്, സ്വകാര്യതയെ മാനിക്കണം- അഭ്യര്‍ത്ഥനയുമായി കരീന കപൂര്‍
  • 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് റദ്ദാക്കുമോ?
  • ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആശുപത്രിയില്‍
  • സൗബിനും നമിതയും ജോഡിയാകുന്ന 'മച്ചാന്റെ മാലാഖ' റിലീസ് ഫെബ്രുവരി 27ന്
  • 'അമ്മ' ട്രഷര്‍ സ്ഥാനം ഉണ്ണിമുകുന്ദന്‍ രാജിവെച്ചു
  • ജയിലില്‍ പോകാന്‍ പേടിയോ മടിയോ ഇല്ല, ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമര്‍ശനങ്ങള്‍ തുടരും- രാഹുല്‍ ഈശ്വര്‍
  • സംവിധായകന് ചുംബനം, നടന് ആലിംഗനം; ബാക്കിയുളളവരെ 'കോവിഡ്' പറഞ്ഞു ഒഴിവാക്കി- നിത്യാ മേനോന് വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions