സിനിമ

റിലീസിന് മുമ്പ് ' ഇന്ത്യന്‍ 2'ല്‍ കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ 'ഇന്ത്യന്‍'ന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് കമല്‍ഹാസന്‍. ശങ്കര്‍കമല്‍ഹാസന്‍ ചിത്രം ' ഇന്ത്യന്‍ 2' 28 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ( സിബിഎഫ്‌സി ) ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയ്ക്ക് 3 മണിക്കൂറും 4 സെക്കന്‍ഡും റണ്‍ ടൈമുമാണ് ഉള്ളത്. സിനിമയില്‍ അഞ്ച് പ്രധാന മാറ്റങ്ങള്‍ വരുത്താന്‍ സിബിഎഫ്‌സി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുകവലി മുന്നറിയിപ്പ് വാചകത്തിന്റെ വലുപ്പം കൂട്ടുക,'കൈക്കൂലി ചന്ത' എന്ന പ്രയോഗം സിനിമയില്‍ നീക്കം ചെയ്യുക, 'ഡേര്‍ട്ടി ഇന്ത്യന്‍' പോലുള്ള വാക്കുകളും അശ്ലീല വാചകങ്ങളും ചില രംഗങ്ങളില്‍ നിന്ന് നീക്കം ചെയ്യുക എന്നതാണ് മാറ്റങ്ങള്‍. പകര്‍പ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' ജൂലൈ 12 ന് തിയറ്ററുകളിലെത്തും. ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന്‍ 150 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, ജെയ്‌സണ്‍ ലാംബര്‍ട്ട്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ, എസ്‌ജെ സൂര്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

  • നിര്‍മ്മാതാക്കളുടെ സംഘടനയുടെ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്രാ തോമസ്
  • ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നു; നിവൃത്തികേട് കൊണ്ട് മുന്നോട്ട് പോവുകയാണ്- ഹണി റോസ്
  • യുകെ മാഗസിന് വേണ്ടി പോസ് ചെയ്ത് കനി കുസൃതിയും ദിവ്യപ്രഭയും
  • സിംഗിള്‍ മദര്‍ ജീവിതം അവസാനിപ്പിച്ച് അമേയ; ജിഷിനുമായി വിവാഹനിശ്ചയം കഴിഞ്ഞു
  • 'മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണ്, ഫോട്ടോഷൂട്ട് ഒക്കെ ജനങ്ങളെ പറ്റിക്കാന്‍.'- നടിയെ വിടാതെ സനല്‍ കുമാര്‍
  • നിര്‍മ്മാതാക്കള്‍ സുരേഷ് കുമാറിനൊപ്പം, താരങ്ങള്‍ ആന്റണിക്കൊപ്പം; സിനിമാ പോര് രൂക്ഷം
  • ചേച്ചി സന്യാസം സ്വീകരിച്ചതില്‍ ഞെട്ടലില്ല; എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേ ഉള്ളു: നിഖില വിമല്‍
  • തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിര്‍മ്മാണം വിനായകനോട് സിയാദ് കോക്കര്‍
  • വീണ്ടും കല്യാണം കഴിക്കാന്‍ ഭയങ്കരമായി ആഗ്രഹിക്കുന്നതായി ആര്യ
  • തെലുങ്കില്‍ ഐറ്റം ഡാന്‍സ് ചെയ്ത് പണമുണ്ടാക്കാന്‍ ഉപദേശിച്ചവരുണ്ട്-പാര്‍വതി തിരുവോത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions