തിരുവനന്തപുരം: പാലോട് അമ്മയേയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), മകള്‍ ഗീത (59) എന്നിവരാണ് മരിച്ചത്. ഇവര്‍ അമിതമായ അളവില്‍ ഉറക്കഗുളിക കഴിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരായി വിധി വന്നിരുന്നു.
വീടിന്റെ ഹാളിലാണ് ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു സുപ്രഭയുടെ മൃതദേഹം. ഗീതയുടെ ഭര്‍ത്താവ് വത്സലന്‍ വീട്ടിലുണ്ടായിരുന്നു.