സ്പിരിച്വല്‍

വോള്‍വര്‍ഹാംപ്ടണ്‍ ഒഎല്‍പിഎച്ച് സീറോ മലബാര്‍ മിഷനിലെ തിരുനാള്‍ ഞായറാഴ്ച

ബര്‍മിംഗ്ഹാമിനടുത്തു വോള്‍വര്‍ഹാംപ്ടണിലെ ഗോള്‍ഫ് സീറോ മലബാര്‍ മിഷനിലെ തിരുനാള്‍ ജൂലൈ 7 ഞായറാഴ്ച ആഘോഷപൂര്‍വം കൊണ്ടാടുന്നു. മിഷന്‍ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോര്‍ജ്ജിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാള്‍ സംയുക്തമായി ആണ് നടത്തുന്നത് .ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കോടിയേറ്റൊടുകൂടി ആരംഭിക്കുന്ന പരിപാടികളെ തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ ദിവ്യബലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള പ്രക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളില്‍ പങ്കുചേര്‍ന്നു ദൈവാനുഗ്രഹം പ്രാപിക്കുവാനും നമ്മുടെ വിശ്വാസ സത്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുവാനും വളര്‍ന്നുവരുന്ന തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുവാനുമുള്ള അവസരമായി വിനിയോഗിക്കുവാനും വേണ്ടി എല്ലാ ഇടവക അംഗങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നതായി വികാരി ഫാ ജോര്‍ജ് ചേലയ്ക്കല്‍, കൈക്കാരന്മാരായ ജോര്‍ജ്കുട്ടി,സെബാസ്റ്റ്യന്‍,നോബി എന്നിവര്‍ അറിയിച്ചു .

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍:

കോടിയേറ്റ് 3pm

പ്രസുദേന്തി വാഴ്ച്ച

ബാന്റുമേളത്തോടെയുള്ള

തിരുനാള്‍ പ്രദക്ഷിണം

ലദീഞ്ഞ്

സ്‌നേഹവിരുന്ന്

  • സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഡിസംബര്‍ 11 ന്
  • തിരുപ്പറവിയെ വരവേല്‍ക്കുവാന്‍ ബ്രിസ്റ്റോളില്‍ നിന്നും ക്രിസ്മസ് കരോള്‍ ഗാനം അണിയറയില്‍ ഒരുങ്ങുന്നു
  • അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 14ന് ബര്‍മിങാമില്‍; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനാകും
  • വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം നടക്കും
  • കെന്റ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ 30ന് ബ്രോംപ്ടണില്‍
  • ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 23 ന്
  • വാല്‍ത്തംസ്റ്റോ സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
  • അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍
  • ലണ്ടന്‍ വാല്‍ത്തംസ്‌റ്റോയില്‍ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • വാല്‍തംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions