നാട്ടുവാര്‍ത്തകള്‍

മുഴങ്ങുന്നത് അപായമണി; പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനവുമായി എംഎ ബേബി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം.എ.ബേബിയും. പച്ചക്കുതിര മാസികയില്‍ നല്‍കിയ ലേഖനത്തില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ അപായമണിയാണ് ഇപ്പോള്‍ മുഴങ്ങുന്നതെന്നും ഈ രീതിയില്‍ മുമ്പോട്ട് പോയാല്‍ പാര്‍ട്ടിക്ക് ബംഗാളിലെ സ്ഥിതി വരുമെന്നും പറയുന്നു.

സിപിഎമ്മിന്റെ ബഹുജനസ്വാധീനം വന്‍തോതില്‍ ഇടിഞ്ഞതായും തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി ഇത് സൂചിപ്പിക്കുന്നതാണെന്നും 'തെറ്റുകളും തിരുത്തുകളും ഇടതുപക്ഷം' എന്ന ലേഖനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുകളില്‍ സിപിഎം മുമ്പും തോറ്റിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ നേരിട്ട തിരിച്ചടി അത് കൃത്യമായ സൂചനയാണെന്ന വീക്ഷണമാണ് ലേഖനത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മാധ്യമങ്ങളെ പാര്‍ട്ടി അകറ്റി നിര്‍ത്തിയതും തിരിച്ചടിയായെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി. 'കടക്കുപുറത്ത്' എന്നത് പിണറായി ശൈലിയായി മാറിയെന്നും സംഘടനാ വീഴ്ചയ്‌ക്കൊപ്പം വാക്കും പ്രവര്‍ത്തിയുമെല്ലാം തിരിച്ചടിക്ക് കാരണമായി. വെറും 17 വര്‍ഷം കൊണ്ടാണ് ബംഗാളില്‍ സിപിഎം ഈര്‍ക്കില്‍ പാര്‍ട്ടിയായത്. 45 ശതമാനം വോട്ടുകളുമായി ബംഗാളില്‍ സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടി ഇപ്പോള്‍ വെറും ആറു ശതമാനം വോട്ടിലേക്ക് വീണുപോയത് നമുക്ക് മുന്നിലുണ്ടെന്നും പിഴവുകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും കാലഘട്ടത്തിന് അനുസൃതമായി മുദ്രാവാക്യം മാറുന്നില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാനസമിതിയുമൊക്കെ ചേരാനിരിക്കെ സിപിഎമ്മില്‍ ഇത് വലിയ ചര്‍ച്ചയാകും. നേരത്തേ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി വാങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ വിവിധ ജില്ലാക്കമ്മറ്റികള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. വിവിധ നേതാക്കളും സര്‍ക്കാരിന്റെ ശൈലിയെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു.

  • അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി
  • കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വൈദികന്‍: നഷ്ടമായത് 1.41 കോടി രൂപ
  • കൊച്ചിയില്‍ വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
  • ആര്‍ജികര്‍ ബലാത്സംഗ കൊല; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍, ശിക്ഷാ വിധി തിങ്കളാഴ്ച
  • കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി അരുണ്‍കുമാറും കൂട്ടരും
  • പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, അമ്മയെ വെറുതെ വിട്ടു
  • സെയ്ഫ് അലിഖാന്റെ ഫ്ലാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ്
  • ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ആദ്യം ലക്ഷ്യമിട്ടത് ജിതിനെ മാത്രം
  • തിരുവനന്തപുരത്ത് നിന്ന് ഹീത്രൂവിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു
  • കാരണഭൂതനു ശേഷം സ്തുതി ഗീതം; പിണറായിയെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions