സിനിമ

ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമര്‍ശനം; മറുപടിയുമായി മഡോണ സെബാസ്റ്റ്യന്‍പ്രേമത്തിലൂടെ ശ്രദ്ധേയയായി അന്യഭാഷയില്‍ മുന്‍നിര നായികയായി താരമാണ് മഡോണ സെബാസ്റ്റ്യന്‍. അടുത്തിടെ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ബീച്ചില്‍ നിന്ന് അടക്കമുള്ള ചിത്രങ്ങളായിരുന്നു മഡോണ പങ്കുവച്ചത്. ഇതിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ആ വിമര്‍ശകര്‍ക്ക് മറുപടിയായി വീണ്ടും കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഡോണ.

സിനിമയില്‍ അധികം ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടിയുടെ മേക്കോവര്‍ പ്രേക്ഷകരെ അടക്കം ഞെട്ടിച്ചിരുന്നു. ഹരികുമാര്‍ ആണ് ഈ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. അതേസമയം, 'അദൃഷ്ടശാലി', 'ജോളി ഓ ജിംഖാന' എന്നീ തമിഴ് ചിത്രങ്ങളാണ് മഡോണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ് നായകനായെത്തിയ 'ലിയോ'യിലും ഒരു പ്രധാന വേഷത്തില്‍ മഡോണ എത്തിയിരുന്നു. ലിയോയിലെ മഡോണയുടെ എലിസ ദാസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

 • മമ്മൂട്ടി ചിത്രത്തില്‍ നായിക സുസ്മിത ഭട്ട്
 • മലര്‍ മിസ് ഇനി ഡോ. സായ്‌‌പല്ലവി
 • എന്റെ ജീവിതം വേണമെങ്കില്‍ ഒരു ബുക്ക് ആക്കിമാറ്റാം- ശാലുമേനോന്‍
 • ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനായി 21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗുമായി രഞ്ജിനി ഹരിദാസ്
 • 'അമ്മ'യില്‍ രാഷ്ട്രീയമില്ല, ഞാന്‍ ഇവിടെ യുഡിഎഫ് അല്ല- സിദ്ദിഖ്
 • കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് ഇഡിക്ക് മൊഴി നല്‍കി സൗബിന്‍ ഷാഹിര്‍
 • ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ' ഇടപെട്ടിട്ടില്ലെന്ന് സിദ്ദിഖ്
 • ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ്; 'വമ്പന്‍ സ്രാവുകള്‍' കുടുങ്ങുമോ?
 • റിലീസിന് മുമ്പ് ' ഇന്ത്യന്‍ 2'ല്‍ കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്
 • രാജമൗലിയുടെ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions