നാട്ടുവാര്‍ത്തകള്‍

ഒ.ഇ.ടി പരീക്ഷയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്

കൊച്ചി : വിദേശത്തേക്കു മെഡിക്കല്‍ ജോലികള്‍ക്കുള്ള ഒ.ഇ.ടി. പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തികൊടുക്കാമെന്നു പറഞ്ഞു വന്‍ തുക വാങ്ങി തട്ടിപ്പു നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ വച്ചു ഈ മാസം പരീക്ഷ നടക്കുമെന്നാണു അറിയുന്നത്. നിരവധി ഉദ്യോഗാര്‍ഥികള്‍ 5-6 ലക്ഷം രൂപ നല്‍കി മാഫിയയുടെ കെണിയില്‍ വീണിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.

തട്ടിപ്പുസംഘത്തെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറയുന്നു. വന്‍ മാഫിയ ഇതിനു പിന്നിലെണ്ടെന്നാണു വിവരം.

പരീക്ഷ പാസാക്കാമെന്നു സംഘം ഉറപ്പുനല്‍കില്ല. ഉത്തരമെഴുതേണ്ടതു പരീക്ഷാര്‍ഥിയുടെ ജോലിയാണ്. ഏജന്റുമാര്‍ പഠിപ്പിച്ച എല്ലാ ചോദ്യങ്ങളും പരീക്ഷയ്ക്കു വരും. പണം കൊടുത്തവരെയെല്ലാം ഒരു കേന്ദ്രത്തിലെത്തിച്ചു ഒന്നോ രണ്ടോ ദിവസം ചോദ്യപേപ്പറിലുള്ള ചോദ്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കും. ലണ്ടനില്‍ നിന്നെത്തുന്ന ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ നേരത്തെ പരീക്ഷാര്‍ഥിയ്ക്കു നല്‍കും.

സ്പീക്കിങ്, റൈറ്റിങ്, ലിസണിങ്, ഗ്രൂപ്പ് ചര്‍ച്ച എന്നിങ്ങനെ നാലു മൊഡ്യൂളുകളിലാണു പരീക്ഷ. 70% പേരും പാസാകും. പരാതിക്കാരില്ലാത്തതിനാലാണു തട്ടിപ്പു തുടരുന്നതെന്നു പോലീസ് പറഞ്ഞു. വിദേശത്തു കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നവരാണു പ്രമോഷനായി ഒ.ഇ.ടി എടുക്കുന്നവരില്‍ ഏറെയും. തട്ടിപ്പിലൂടെ നേടുന്ന പണം ഹവാല വഴി വിദേശത്തേയ്ക്കു കടത്തുകയാണു ചെയ്തതെന്നാണു വിവരം.

നേരത്തെ മംഗലാപുരത്താണു പരീക്ഷ നടന്നിരുന്നത്. ഇപ്പോള്‍ സംഘം കേരളത്തിലും വേരുറപ്പിക്കുകയാണെന്നു പോലീസ് സംശയിക്കുന്നു. അതാണു ഇവിടെയും പരീക്ഷ നടത്താനുള്ള നീക്കം. ഈ മാസം കൊച്ചി, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ചു ഒ.ഇ.ടി. പരീക്ഷ നടക്കുന്നതായാണു വിവരം. നിരവധി പേരില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്നാണു വിവരം.

 • വിഴിഞ്ഞം ഉഘാടനവേളയില്‍ സ്വയം മേനിപറഞ്ഞു പിണറായി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു മന്ത്രി വാസവനും വിന്‍സെന്റ് എംഎല്‍എയും
 • മഹാത്മാഗാന്ധി പഠിച്ചത് ലണ്ടനില്‍, മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റത്തെ ന്യായീകരിച്ചു മന്ത്രി ബിന്ദു
 • ഐഎസ്ആര്‍ഒ ചാരക്കേസ്: മുഖംമൂടികള്‍ അഴിഞ്ഞുവീണു
 • റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിച്ച് പുടിന്‍
 • റഷ്യന്‍ സൈന്യത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും; മോദിയും പുടിനും ചര്‍ച്ച നടത്തി
 • തിരഞ്ഞെടുപ്പിനിടെ പകര്‍ത്തിയ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; മുന്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍
 • അങ്കമാലിയില്‍ നാലംഗ കുടുംബത്തിന്റെ മരണം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്ന്
 • മുഴങ്ങുന്നത് അപായമണി; പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനവുമായി എംഎ ബേബി
 • കോഴവിവാദം: തുടര്‍ച്ചയായി തന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
 • കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം; മന്ത്രിയും സിപിഎം ജില്ലാനേതൃത്വവും വിവാദത്തില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions