സിനിമ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ' ഇടപെട്ടിട്ടില്ലെന്ന് സിദ്ദിഖ്

സിനിമാ ലോകത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ'യുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമ്മയില്‍ ഉണ്ടായ വിവാദങ്ങളോടും സിദ്ദിഖ് പ്രതികരിച്ചു.

രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് സംഘടനയുടെ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ ആലോചിക്കും. അമ്മയില്‍ അംഗത്വത്തിനായി നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യന്‍ അപേക്ഷിച്ചിട്ടില്ല. അങ്ങനെയൊരു കത്തൊന്നും തന്നിട്ടില്ല.

അദ്ദേഹം അമ്മ സംഘടനയെ ബന്ധപ്പെട്ടു എന്നാണ് പറയുന്നത്. അദ്ദേഹത്തെ ഉടന്‍ തന്നെ ബന്ധപ്പെടും. സതീഷ് സത്യനെ അമ്മയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നും സിദ്ദിഖ് പറഞ്ഞു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗമായി നടി ജോമോളെ ഐകകണ്‌ഠ്യേനയാണ് തിരഞ്ഞെടുത്തത്. ഇടക്കാലത്ത് നിന്നുപോയ കൈനീട്ടം പദ്ധതി വീണ്ടും തുടങ്ങാന്‍ യോഗത്തില്‍ തീരുമാനിച്ചു. പുറത്തു നിന്നുള്ളവരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാലകള്‍ സംഘടിപ്പിക്കും.

അതിന്റെ നടപടികള്‍ ഉടനെ തന്നെ ആരംഭിക്കും. സോഷ്യല്‍ മീഡിയ കൂടുതല്‍ സജീവമാക്കും.

  • ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരേ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്
  • ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍..; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി നടി മാളവിക
  • 'കുട്ടിയെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത്, സെയ്ഫ് ഒറ്റയ്ക്ക് അക്രമിയെ നേരിട്ടു'- കരീനയുടെ മൊഴി
  • ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്, സ്വകാര്യതയെ മാനിക്കണം- അഭ്യര്‍ത്ഥനയുമായി കരീന കപൂര്‍
  • 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് റദ്ദാക്കുമോ?
  • ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആശുപത്രിയില്‍
  • സൗബിനും നമിതയും ജോഡിയാകുന്ന 'മച്ചാന്റെ മാലാഖ' റിലീസ് ഫെബ്രുവരി 27ന്
  • 'അമ്മ' ട്രഷര്‍ സ്ഥാനം ഉണ്ണിമുകുന്ദന്‍ രാജിവെച്ചു
  • ജയിലില്‍ പോകാന്‍ പേടിയോ മടിയോ ഇല്ല, ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമര്‍ശനങ്ങള്‍ തുടരും- രാഹുല്‍ ഈശ്വര്‍
  • സംവിധായകന് ചുംബനം, നടന് ആലിംഗനം; ബാക്കിയുളളവരെ 'കോവിഡ്' പറഞ്ഞു ഒഴിവാക്കി- നിത്യാ മേനോന് വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions