അസോസിയേഷന്‍

യുകെകെസിഎ 21-ാമത് കണ്‍വന്‍ഷന് ആവേശ കൊടിയിറക്കം

ക്‌നാനായ നഗറെന്ന ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്ററിനെ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യക്കടലാക്കി മാറ്റി യുകെകെസിഎ 21-ാമത് കണ്‍വന്‍ഷന്‍. വേദിയുടെ പ്രവേശന കവാടത്തിലേയ്ക്ക് കടക്കാന്‍ പോലുമാവാതെ, കാര്‍ പാര്‍ക്കുകള്‍ തിങ്ങി നിറഞ്ഞ് വഴിയിലെ കാത്തുനില്‍പ്പ്, മോട്ടോര്‍ വേയെ നിശ്ചലമാക്കി കണ്‍വന്‍ഷന് തുടക്കമായപ്പോള്‍ ക്‌നാനായ ജനം പുതിയ ചരിത്രം കുറിയ്ക്കുകയായിരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ട മജീഷ്യന്‍ ഗോപിനാഥ് മുതുകാട് കണ്‍വന്‍ഷന്‍ സെന്ററിന്റെ പത്തുമിനിട്ട് അകലെയെത്തിയറിഞ്ഞ് പബ്ലിക് മീറ്റിംഗ് തുടങ്ങിയിട്ടും ഗോപിനാഥ് മുതുകാടിന് വഴിയില്‍ കാത്തു നില്‍ക്കേണ്ടി വന്നത് ഒന്നര മണിക്കൂറാണ്.


54 ലോകരാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച മജിഷ്യന്‍ മുതുകാടിന്റെ തിങ്ങിനിറഞ്ഞ കണ്‍വന്‍ഷന്‍ ഹാളിന് വെളിയിലുള്ളത് ഇതിലും അധികം പേരാണെന്ന നേര്‍ സാക്ഷ്യം ആരവത്തോടെയാണ് ക്‌നാനായ സമൂഹമേറ്റെടുത്തത്. കണ്‍വന്‍ഷന്‍ റാലിയിലെ വിജയികളെ തെരഞ്ഞെടുക്കാനെത്തിയ വിധികര്‍ത്താക്കളില്‍ ഒരാളായ കനേഷ്യസ് അത്തിപൊഴിയില്‍ റാലിയില്‍ പങ്കെടുത്തത് പതിനായിരം പേരാണെന്ന ഫേസ്ബുക്ക് കുറിപ്പ് വായിച്ച് അത്ഭുതം പൂകുകയായിരുന്നു യുകെ മലയാളികള്‍.

റാലിയില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ ഹാളിനുള്ളില്‍ കയറാനാവില്ലെന്നും റാലി അവസാനിക്കാന്‍ കാത്തിരുന്നാല്‍ മണിക്കൂറുകള്‍ വൈകുമെന്നും മനസ്സിലാക്കി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി റാലി നടക്കുമ്പോള്‍ തന്നെ കള്‍ച്ചറല്‍ പരിപാടികള്‍ തുടങ്ങിയത് കണ്‍വന്‍ഷനുകളുടെ ചരിത്രത്തിലാദ്യം. സമുദായ റാലിയില്‍ പങ്കെടുക്കുന്നവരുടെ ബാഹുല്യവും മഴയുമൊക്കെ കണക്കിലെടുത്ത് പരിപാടികളില്‍ കൃത്യമായ ഭേദഗതികള്‍ വരുത്തി ഒരു മനസ്സോടെ അനുയോജ്യമായ തീരുമാനങ്ങളെടുത്ത് പതിനായിരം പേര്‍ക്ക് സുന്ദരമായ കണ്‍വന്‍ഷനൊരുക്കി എട്ടുപേരുടെ സെന്‍ട്രല്‍ കമ്മറ്റി മികവുകാട്ടി.


രാവിലെ ഒന്‍പതിന് ടെല്‍ഫോര്‍ഡ് ഇന്റര്‍ നാഷണല്‍ സെന്ററില്‍ സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളേയും ഫാ. സുനി പടിഞ്ഞാറേക്കരയേയും ഫാ. ഷന്‍ജു കൊച്ചു പറമ്പിലേനും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളേയും സാക്ഷി നിര്‍ത്തി യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തില്‍ പതാകയുയര്‍ത്തിയതോടെ യുകെകെസിഎ കണ്‍വന്‍ഷന് തുടക്കമായി. തുടര്‍ന്ന് ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ഷന്‍ജു കൊച്ചുപറമ്പില്‍ എന്നിവര്‍ചേര്‍ന്ന് കാര്‍മ്മികത്വം വഹിച്ച ഭക്തി സാന്ദ്രമായ ദിവ്യബലിയില്‍ തന്നെ ആയിരത്തോളം ക്‌നാനായക്കാര്‍ പങ്കെടുത്തു. ഇതാദ്യമായാണ് ഇത്രയും അധികം ആളുകള്‍ കണ്‍വന്‍ഷന്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്നത്.


മഴ മൂലം റാലിയ്ക്കു പകരം പൊതുയോഗം ചേരാന്‍ സെന്‍ട്രല്‍ കമ്മറ്റി ഉചിതമായ തീരുമാനം കൈകൊണ്ടു. യുകെകെസിഎയുടെ ചരിത്രവും നിലവിലെ കമ്മറ്റിയുടെ പ്രവര്‍ത്തനവും പ്രതിപാദിയ്ക്കുന്ന ഇന്‍ട്രൊ വീഡിയോ ഹര്‍ഷാരവങ്ങളോടെയാണ് ജനസാഗരം ഏറ്റുവാങ്ങിയത്. സംഘടനയുടെ ശക്തമായ നിലപാടുകള്‍ വ്യക്തമാക്കി ജനറല്‍ സെക്രട്ടറി സിറിള്‍ പനംകാലയുടെ പ്രസംഗം കേള്‍വിക്കാരില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു.

സംഘടനാ പ്രസിഡന്റ് സിബി കണ്ടത്തില്‍, കുറിയാക്കോസ് മാര്‍ സേവേറിയോസ്, ഗോപിനാഥ് മുതുകാട്, യുകെകെസിവൈഎല്‍ പ്രസിഡന്റ് കുമാരി ജിയ ജിജോ, യുകെകെസിഡബ്ല്യുഎഫ് പ്രസിഡന്റ് സെലീന സജീവ്, ഡികെസിസി പ്രസിഡന്റ് സാബു മാളിയേക്കത്തറ, യുകെകെസിഎ ട്രഷറര്‍ റോബി മേക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


കലാഭവന്‍ നൈസിന്റെ കൊറിയോഗ്രാഫിയില്‍ നൂറിലധികം യുവജനങ്ങള്‍ അണി നിരന്ന സ്വാഗത നൃത്തം, സ്വാഗത നൃത്തങ്ങളിലെ ഏറ്റവും മികച്ചതും ഏറ്റവും ദൈര്‍ഘ്യമേറിയതുമായിരുന്നു. മഞ്ഞുചെയ്താലും മഴ ചെയ്താലും, ദൂരമേറിയാലും പ്രായമേറിയാലും, ക്‌നാനായ ജനം യുകെകെസിഎ കണ്‍വന്‍ഷനെത്തുക തന്നെ ചെയ്യും എന്നുതെളിയിക്കുകയായിരുന്നു 21-ാമത് കണ്‍വന്‍ഷന്‍.

 • യുക്മ ടിഫിന്‍ ബോക്‌സ് കേരളാ പൂരം 2024'ന് ആവേശം പകരാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്‌ലാഷ് മോബ്
 • ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോയില്‍ നിയുക്ത എംപി സോജന്‍ ജോസഫും കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാലയും മുഖ്യാതിഥികള്‍
 • ചാലക്കുടിയുടെ 'ആരവം' ആഘോഷമായി
 • 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ 'യില്‍ ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ പ്രദര്‍ശനവും അവതരണവും
 • ചാലക്കുടി ചങ്ങാത്തം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ കൂടുന്നു; ' ആരവം 2024' ജൂണ്‍ 29ന്
 • ക്രിക്കറ്റ് വസന്തവുമായി മാഞ്ചസ്റ്ററില്‍ നൈറ്റ്സ് ക്ലബ് വീണ്ടും
 • കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന 'ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' യില്‍ 'വീ ഷാല്‍ ഓവര്‍ കം' താരങ്ങള്‍ക്ക് ആദരവും സ്വീകരണവും'
 • ജൂലൈ 6ലെ കണ്‍വന്‍ഷന്‍ ക്നാനായ സാഗരമാകുമ്പോള്‍ ഒരുക്കങ്ങള്‍ പുന:പരിശോധിച്ച് വിവിധകമ്മറ്റികള്‍
 • 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' യും 'ഇന്ത്യന്‍ സൗന്ദര്യ മത്സരവും' ഒരുക്കങ്ങള്‍ ലണ്ടനില്‍ പൂര്‍ത്തിയാകുന്നു
 • ലണ്ടനില്‍ പൂരപ്പറമ്പൊരുക്കി മട്ടന്നൂര്‍ -ജയറാം ടീമിന്റെ 'മേളപ്പെരുമ'; പാട്ടിന്റെ പാലാഴി തീര്‍ത്ത് ചിത്രയും സംഘവും
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions