നാട്ടുവാര്‍ത്തകള്‍

തിരഞ്ഞെടുപ്പിനിടെ പകര്‍ത്തിയ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; മുന്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍


വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാലടി ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ത്ഥി രോഹിത്തിനെതിരെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പഠനകാലത്ത് ക്യാമ്പസില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രതി അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പകര്‍ത്തിയതാണ് ചിത്രങ്ങള്‍. ഇത്തരത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പിന്നീട് അശ്ലീല ചുവയുള്ള ക്യാപ്ഷനുകളോടെയാണ് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ പ്രതി പ്രചരിപ്പിച്ചത്.

ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിനി ഇയാള്‍ക്കെതിരെ തെളിവുകള്‍ സഹിതം നല്‍കിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെയാണ് പ്രതി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. നിലവില്‍ ഇയാള്‍ക്കെതിരെ ആറ് പെണ്‍കുട്ടികളാണ് പരാതി നല്‍കിയിരിക്കുന്നത്.

 • വിഴിഞ്ഞം ഉഘാടനവേളയില്‍ സ്വയം മേനിപറഞ്ഞു പിണറായി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു മന്ത്രി വാസവനും വിന്‍സെന്റ് എംഎല്‍എയും
 • മഹാത്മാഗാന്ധി പഠിച്ചത് ലണ്ടനില്‍, മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റത്തെ ന്യായീകരിച്ചു മന്ത്രി ബിന്ദു
 • ഐഎസ്ആര്‍ഒ ചാരക്കേസ്: മുഖംമൂടികള്‍ അഴിഞ്ഞുവീണു
 • റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിച്ച് പുടിന്‍
 • റഷ്യന്‍ സൈന്യത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും; മോദിയും പുടിനും ചര്‍ച്ച നടത്തി
 • അങ്കമാലിയില്‍ നാലംഗ കുടുംബത്തിന്റെ മരണം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്ന്
 • ഒ.ഇ.ടി പരീക്ഷയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്
 • മുഴങ്ങുന്നത് അപായമണി; പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനവുമായി എംഎ ബേബി
 • കോഴവിവാദം: തുടര്‍ച്ചയായി തന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
 • കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം; മന്ത്രിയും സിപിഎം ജില്ലാനേതൃത്വവും വിവാദത്തില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions