നാട്ടുവാര്‍ത്തകള്‍

റഷ്യന്‍ സൈന്യത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും; മോദിയും പുടിനും ചര്‍ച്ച നടത്തി

മോസ്‌ക്കോ: തൊഴില്‍തട്ടിപ്പിന് ഇരയായി റഷ്യന്‍ യുദ്ധമുന്നണിയില്‍ സേവനം ചെയ്യാന്‍ വിധിക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് മോചനത്തിന് അവസരം തുറക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായുള്ള നയതന്ത്ര ചര്‍ച്ചകളിലാണ് റഷ്യയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ വേണ്ടതു ചെയ്യാമെന്ന് പുടിന്‍ നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കിയത്.

ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് തിങ്കളാഴ്ച മോസ്‌ക്കോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ ആയിരുന്നു. പരസ്പരം ആശംസകള്‍ അര്‍പ്പിച്ചതിന് പിന്നാലെ ഇരുവരും വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നേരത്തേ പാര്‍ലമെന്റില്‍ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ വിഷയം പ്രതിപക്ഷം വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍സര്‍ക്കര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ് പാര്‍ലമെന്റില്‍ പറഞ്ഞത്.

ഇതിന് മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു എന്നും 50 ഇന്ത്യക്കാര്‍ റഷ്യന്‍ സൈനത്തില്‍ ഉണ്ടെന്നുമായിരുന്നു ഇതിന് കിട്ടിയ മറുപടിയെന്നും ഇവരെ റഷ്യന്‍ സൈന്യം പട്ടിക ചെയ്തിട്ടുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി നല്‍കിയ മറുപടി. യുദ്ധത്തിനിടയില്‍ പെട്ട് രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തതായും പറഞ്ഞു.

വീട്ടിലെ ദുരിതവും പട്ടിണിയും ജീവിതസാഹചര്യങ്ങളും മൂലവും തൊഴിലില്ലാത്ത സാഹചര്യത്തിലും അനേകം ഇന്ത്യാക്കാരാണ് തൊഴില്‍ തട്ടിപ്പിന് ഇരയായി റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധമുഖത്ത് എത്തിയിരിക്കുന്നത്.

 • വിഴിഞ്ഞം ഉഘാടനവേളയില്‍ സ്വയം മേനിപറഞ്ഞു പിണറായി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു മന്ത്രി വാസവനും വിന്‍സെന്റ് എംഎല്‍എയും
 • മഹാത്മാഗാന്ധി പഠിച്ചത് ലണ്ടനില്‍, മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റത്തെ ന്യായീകരിച്ചു മന്ത്രി ബിന്ദു
 • ഐഎസ്ആര്‍ഒ ചാരക്കേസ്: മുഖംമൂടികള്‍ അഴിഞ്ഞുവീണു
 • റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിച്ച് പുടിന്‍
 • തിരഞ്ഞെടുപ്പിനിടെ പകര്‍ത്തിയ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; മുന്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍
 • അങ്കമാലിയില്‍ നാലംഗ കുടുംബത്തിന്റെ മരണം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്ന്
 • ഒ.ഇ.ടി പരീക്ഷയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്
 • മുഴങ്ങുന്നത് അപായമണി; പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനവുമായി എംഎ ബേബി
 • കോഴവിവാദം: തുടര്‍ച്ചയായി തന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
 • കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം; മന്ത്രിയും സിപിഎം ജില്ലാനേതൃത്വവും വിവാദത്തില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions