യു.കെ.വാര്‍ത്തകള്‍

ലേബര്‍ വന്നപ്പോള്‍ മെരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; തിരഞ്ഞെടുപ്പ് സമയത്തെ സമരം സംശയകരം

റിഷി സുനാക് സര്‍ക്കാരിന്റെ ചര്‍ച്ചയും അഭ്യര്‍ത്ഥനയും ചെവിക്കൊള്ളാതെ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ചുദിവസ സമരം നടത്തിയ ബിഎംഎ അധികാരമാറ്റത്തിന് പിന്നാലെ തങ്ങളുടെ പിടിവാശി വിടുന്നു. ലേബര്‍ വന്നപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മെരുങ്ങിഎന്ന് മാത്രമല്ല, കാത്തിരിപ്പിനുള്ള സന്നദ്ധതയും അറിയിച്ചിരിക്കുകയാണ്. ഇത് ടോറി സര്‍ക്കാരിനെതിരായ തന്ത്രമായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

പുതിയ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി നേരിട്ടുള്ള ആദ്യ ചര്‍ച്ചയ്ക്ക് ശേഷമാണ് എന്‍എച്ച്എസിനെ ശ്വാസംമുട്ടിച്ച സമരങ്ങളില്‍ നിന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പിന്‍വാങ്ങാന്‍ ഒരുങ്ങുന്നത്. കൂടുതല്‍ സമരങ്ങള്‍ ഒഴിവാക്കി എന്‍എച്ച്എസ് ശമ്പളതര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആത്മവിശ്വാസം ലഭിച്ചതായി ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതാക്കള്‍ പറഞ്ഞു.

ഹെല്‍ത്ത് സെക്രട്ടറിയുമായി നടത്തിയ ആദ്യ ചര്‍ച്ച ആദ്യത്തെ പോസിറ്റീവ് ചുവടുവെപ്പാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി കോ-ചെയറുകളായ ഡോ. വിവേക് തൃവേദിയും, ഡോ. റോബര്‍ട്ട് ലോറെന്‍സണും പറഞ്ഞു.

ശമ്പളവിഷയത്തില്‍ 20 മാസക്കാലമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. തര്‍ക്കത്തിന് പരിഹാരം ഉണ്ടാകുമെന്ന ധാരണയിലല്ല ചര്‍ച്ചയ്ക്ക് എത്തിയതെന്നും, തങ്ങളെ കേള്‍ക്കുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും, അതാണ് നടന്നതെന്നും തൃവേദി പറഞ്ഞു. 2022 ഡിസംബര്‍ മുതലാണ് എന്‍എച്ച്എസില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, പാരാമെഡിക്കുകള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ സമരങ്ങള്‍ നടത്തിയത്.

ഇതുവഴി ഏകദേശം 1.5 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളും, പ്രൊസീജ്യറും, ഓപ്പറേഷനുകളും മാറ്റിവെയ്ക്കുകയും, 3 ബില്ല്യണിലേറെ നഷ്ടം വരുത്തിവെയ്ക്കുകയും ചെയ്തു. 15 വര്‍ഷമായി വരുമാന നഷ്ടം നേരിടുന്നതിനാല്‍ 35% വര്‍ദ്ധന വേണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഇതിന് സ്ട്രീറ്റിംഗ് അനുകൂലമല്ലെങ്കിലും പല വര്‍ഷങ്ങളിലായി വര്‍ദ്ധന അനുവദിക്കുമോയെന്നാണ് അറിയാനുള്ളത്.

  • വിസാ നിയന്ത്രണം കര്‍ശനമാക്കും; അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് സ്റ്റാര്‍മര്‍
  • ബ്രിട്ടന്‍ ഉഷ്ണ തരംഗത്തിലേക്ക്; താപനില വരും ദിവസങ്ങളില്‍ 33 കടക്കും
  • കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു; സ്വകാര്യ ആശുപത്രികളും ജീവനക്കാരെ കുറക്കുന്നു
  • ലോകത്തില്‍ ഏറ്റവും സുരക്ഷിത യാത്ര എയര്‍ ന്യൂസിലാന്റില്‍; എമിറേറ്റ്‌സ് മൂന്നാമത്
  • പിരിച്ചുവിടല്‍ തുടര്‍ന്ന് എന്‍എച്ച്എസ്; ഡെര്‍ബിഷെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ 553 പേര്‍ക്ക് ജോലി നഷ്ടമാകും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കുന്നതിനുള്ള ഭേദഗതിയ്ക്കായി എംപിമാര്‍ വോട്ട് ചെയ്തു
  • യുകെയുമായുള്ള വ്യാപാര കരാറില്‍ കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് യുഎസ്; സുപ്രധാന ദിവസമെന്ന് സ്റ്റാര്‍മര്‍
  • രോഗികള്‍ ടിക്-ടോക് റീല്‍സ് ഭ്രമത്തില്‍; പൊറുതിമുട്ടി എന്‍എച്ച്എസ് ജീവനക്കാര്‍
  • പാക്കിസ്ഥാന്‍ ഗ്യാംഗ് പീഡിപ്പിച്ചത് അനേകം ബ്രിട്ടീഷ് പെണ്‍കുട്ടികളെ; മാപ്പ് പറഞ്ഞ് ഹോം സെക്രട്ടറി
  • ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതിയില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത; വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions