യു.കെ.വാര്‍ത്തകള്‍

യുവ എംപിമാര്‍ക്കും വനിതകള്‍ക്കും താക്കോല്‍ സ്ഥാനം നല്‍കി സ്റ്റാര്‍മര്‍

അധികാരത്തിലെത്തിയ ലേബര്‍ സര്‍ക്കാര്‍ ഒട്ടേറെ മാറ്റങ്ങളാണ് മന്ത്രിസഭാ രൂപീകരണത്തില്‍ വരുത്തിയിരിക്കുന്നത്. ഇത്രയും കാലത്തിനിടെ യുകെ മന്ത്രിസഭയില്‍ അധികാരം ഏല്‍ക്കുന്ന ആദ്യത്തെ വനിതാ ചാന്‍സലര്‍ ആണ് റേച്ചല്‍ റീവ്സ് . സ്ത്രീ പ്രാതിനിധ്യത്തിലും സ്റ്റാര്‍മര്‍ മന്ത്രിസഭയും പാര്‍ലമെന്റും വളരെ മുന്നിലാണ്. ബ്രിട്ടീഷ് ജനസംഖ്യയുടെ 18 ശതമാനം വരുന്ന വെള്ളക്കാരല്ലാത്ത വംശീയ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന 87 എം പി മാരാണ് പുതിയ പാര്‍ലമെന്റില്‍ ഉള്ളത്. അവരില്‍ 66 പേരും ലേബര്‍ അംഗങ്ങളാണ്.

യുവ എംപിമാരെ നേതൃത്വനിരയിലേയ്ക്ക് കൊണ്ടു വരുന്നതിന് പ്രത്യേക പ്രാധാന്യമാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നടത്തിയിരിക്കുന്നത്. ഈ പാര്‍ലമെന്റില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട 5 എംപിമാര്‍ക്കാണ് സ്റ്റാര്‍മര്‍ തന്റെ മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയത്. പാര്‍ലമെന്റില്‍ മുന്‍ പരിചയമില്ലാത്ത എംപിമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നത് അസാധാരണമായ നടപടിയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് മുന്‍കാല ലേബര്‍ നേതാവായിരുന്ന ലോര്‍ഡ് ഫിലിപ്പ് ഗൗള്‍ഡിന്റെ മകളുമായ ജോര്‍ജിയ ഗൗള്‍ഡിനെ കാബിനറ്റ് ഓഫീസില്‍ പാര്‍ലമെന്ററി സെക്രട്ടറിയായി നിയമിച്ചത് .

എനര്‍ജി സെക്യൂരിറ്റി ആന്‍ഡ് നെറ്റ് സീറോയിലെ ജൂനിയര്‍ മിനിസ്റ്റര്‍ ആയി സ്ഥാനമേറ്റ മിയാറ്റ ഫാന്‍ബുള്ളെ , മിനിസ്റ്റര്‍ ഓഫ് വെറ്ററന്‍സ് ആയ കേണല്‍ അലിസ്റ്റര്‍ കാര്‍ണ്‍സ് എന്നിവരെല്ലാം ആദ്യമായി പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ് .ആസൂത്രണ നിയമ വിദഗ്ധയായ സാറാ സാക്ക്മാന്‍ ആണ് പുതിയ സോളിസിറ്റര്‍ ജനറല്‍. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കിര്‍സ്റ്റി മക്നീല്‍ ആണ് സ്കോട്ട്‌ലന്‍ഡ് ഒഫീഷ്യല്‍ ജൂണിയര്‍ മന്ത്രി. ജൂണിയര്‍ മന്ത്രിമാരുടെ നിയമനം പൂര്‍ത്തിയാട്ടില്ല . മന്ത്രി തലത്തില്‍ യുവരക്തത്തെ ഉള്‍പ്പെടുത്തി തലമുറ മാറ്റത്തിനും സ്റ്റാര്‍മര്‍ മുന്‍ കൈ എടുക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 • 1.5 മില്ല്യണ്‍ പുതിയ ഭവനങ്ങളെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ലേബറിന് സാധിക്കില്ലെന്ന്
 • സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വിസകള്‍ക്കുള്ള അപേക്ഷകളില്‍ 40% ഇടിവ്
 • കെന്റിലെ ഗുരുദ്വാരയില്‍ സിഖ് വിശ്വാസികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച 17-കാരന്‍ അറസ്റ്റില്‍; കുത്തേറ്റത് 2 പേര്‍ക്ക്
 • 50 വര്‍ഷം മുമ്പ് ലിവര്‍പൂളില്‍ സ്ഥിരതാമസമാക്കിയ ആഫ്രിക്കക്കാരന് ഒടുവില്‍ പിആര്‍
 • ലിവര്‍പൂളിലെ പ്രൈമറി സ്കൂളിലെ 2 കുട്ടികളുടെ മരണത്തില്‍ ആശങ്ക
 • കുടിയേറ്റ പ്രതിസന്ധി വഷളാകുമെന്ന് കീര്‍ സ്റ്റാര്‍മര്‍; റുവാന്‍ഡ സ്‌കീം റദ്ദാക്കിയതിന് സമ്മിശ്ര പ്രതികരണം
 • എന്‍എച്ച്എസ് രോഗികളെ കൈമാറുന്ന കാലതാമസം ഒരു മാസം 32,000 ജീവനുകള്‍ കവരുന്നു!
 • ഭഗവത്ഗീതയില്‍ തൊട്ട് ടോറി എംപിയായി ഇന്ത്യന്‍ വംശജയുടെ സത്യപ്രതിജ്ഞ
 • യുവതി പ്രണയബന്ധം അവസാനിപ്പിച്ചതില്‍ കലിപൂണ്ട മുന്‍ കാമുകന്‍ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ കൂട്ടക്കൊല നടത്തി
 • പൊതുഖജനാവ് നിറയ്ക്കാന്‍ ലേബറിന്റെ 50 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധന വരുമെന്ന്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions